Breaking News

ഗ്യാസ് സിലിണ്ടർ ഗില വർദ്ധിച്ചു.. 941 രൂപ..

ബെംഗളൂരു: നഗരത്തില്‍ സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ (14.2 കിലോ) പുതിയ വില 941 രൂപ. സിലിണ്ടറുകള്‍ വീട്ടിലെത്തിക്കാനുള്ള കമ്മിഷന്‍ 50 രൂപയാക്കി കൂട്ടുകയും ചെയ്തതോടെ സിലിണ്ടര്‍ വീട്ടിലെത്താന്‍ ആയിരം രൂപയോളം മുടക്കണം. ബെള്ളാരി (962), മൈസൂരു (945.50), കോലാര്‍ (949.50) എന്നിങ്ങനെയാണ് മറ്റു പ്രധാന നഗരങ്ങളില്‍ ഇന്നലത്തെ വില. കഴിഞ്ഞ ഏപ്രിലില്‍ യഥാക്രമം 652, 670, 652.50, 658 എന്നിങ്ങനെ യായിരുന്ന സ്ഥാനത്താണിത്. നികുതി കള്‍ക്കു പുറമെ ബോട്‌ലിങ് പ്ലാന്റില്‍ നിന്നുള്ള ചരക്കു കൂലി കൂടി ചേര്‍ത്താണ് ഓരോ ജില്ലയിലെയും സിലിണ്ടറിന്റെ അന്തിമ വില നിശ്ചയിക്കുന്നത്. 3 പൊതുമേഖലാ എണ്ണ ക്കമ്ബനി കളുടെതായി കര്‍ണാടകയില്‍ 11 പ്ലാന്റ് ആണുള്ളത്.

No comments