Breaking News

ആരാധകർ കട്ടക്കലിപ്പിൽ,.. റഫറിക്കും ഐഎസ്എല്ലിനും പൊങ്കാല മേളം..

ഐഎസ്എല്ലിൽ ഇന്നലെ പൂനെ സിറ്റിയും ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന മത്സരത്തിൽ നിരവധി പി ഴ വു ക ൾ വരുത്തിയ റഫറിക്കെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ രോഷം തിളക്കുന്നു. റഫറി ഓം പ്രകാശ് താക്കൂറിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയിട്ടാണ് ആ രാ ധ ക ർ തങ്ങളുടെ ദേഷ്യം തീർക്കുന്നത്. ഇതിനു പുറമേ ഐഎസ്എല്ലിന്റെ ഔദ്യോഗിക പേജിലെ പോസ്റ്റുകളിലും ആ രാ ധ ക ർ രോഷം പ്രകടിപ്പിക്കുന്നുണ്ട്‌. ഐഎസ്എൽ റഫറിയിങ്ങിന്റെ നി ല വാ രം ഉയർത്തണമെന്നും ഇത്തരം തെ റ്റു ക ൾ ഇ നി യൊ രു മത്സരത്തിലും ഉണ്ടാവരുതെന്നുമാണ് ആരാധകർ ആവശ്യപ്പെടുന്നത്. എല്ലാ പോസ്റ്റുകളിലും ആംഗ്രി റിയാക്ഷൻ കൊണ്ടും നിറഞ്ഞിരിക്കുകയാണ്.

മത്സരത്തിന്റെ നാൽപത്തിരണ്ടാം മിനുട്ടിലാണ് ഫുട്ബോളിനു തന്നെ നാ ണ ക്കേ ടു ണ്ടാ ക്കു ന്ന സംഭവം അരങ്ങേറിയത്. കിർക്മറെവി കിന്റെ ഷോട്ട് പൂനെ പോസ്റ്റിലേക്കു പോകുന്നത് അൽഫാരോ കൈ കൊണ്ടു പിടിച്ചു നിർത്തുകയായിരുന്നു. ലൈൻ റഫറി ആദ്യം ഗോൾ അനുവദിച്ചില്ലെങ്കിലും മെയിൽ റഫറി ഗോൾ അ നു വ ദി ക്കു ക യും പിന്നീടത് പിൻവലിക്കുകയുമായിരുന്നു. അതു ഗോൾ ലൈൻ ക ട ക്കാ ത്ത തു കൊണ്ടാണ് ഗോൾ അനുവദിക്കാതിരുന്നതെങ്കിലും ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ല ഭി ക്കേ ണ്ട പെനാൽട്ടിയും അൽഫാരോക്കു ലഭിക്കേണ്ട ചുവപ്പുകാർഡും റഫറി നൽകിയില്ല.

മത്സരത്തിന്റെ രണ്ടാം പ കു തി യി ൽ അനാവശ്യമായി ഒരു പെനാൽട്ടി പൂനെക്കു നൽകിയും റഫറി ബ്ലാസ്റ്റേഴ്സിനു പണി കൊടുത്തു. എന്നാൽ അൽഫാരോ എടുത്ത പെനാൽട്ടി ലക്ഷ്യം കണ്ടില്ല. അതു ഗോളായി മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നെങ്കിൽ ആരാധകരുടെ കലിപ്പിന്റെ അളവ് ഇനിയുമുയരുമായിരുന്നു. മത്സരത്തിൽ കിർക്മാറെവിക് രണ്ടാം പ കു തി യി ൽ നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് സമനില നേടിയത്. തുടർച്ചയായ നാലാം മത്സരത്തിലും സ മ നി ല വഴങ്ങി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് കൊമ്പന്മാർ.

No comments