Breaking News

സെക്സ് പരീക്ഷണങ്ങൾ അതിര് വിടുമ്പോൾ..

ലൈംഗിക തയില്‍ പരീക്ഷണങ്ങള്‍ നല്ലതാണ്‌. സെക്‌സില്‍ മടുപ്പ്‌ തോന്നാതിരിക്കാന്‍ പരീക്ഷണങ്ങള്‍ സഹായിക്കും. എന്നാല്‍ പങ്കാളിക്കുകൂടി താല്‍പര്യമുള്ള രീതികള്‍ മാത്രമാണ്‌ സ്വീകരിക്കേണ്ടത്‌.

വിവാഹം കഴിഞ്ഞ്‌ മൂന്നുമാസത്തെ ദാമ്പത്യം. അധ്യാപികയായ പെണ്‍കുട്ടി സ്വന്തം വീട്ടിലേട്ട്‌ മടങ്ങി. ഭര്‍ത്താവുമായി യോജിച്ചുപോകാന്‍ കഴയില്ലെന്നായിരുന്നു അവളുടെ പരാതി. ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിയില്ലെന്ന്‌ ഒറ്റവാക്കില്‍ അവള്‍ വിശദീകരണം ഒതുക്കി.

അതിനപ്പുറത്തേക്ക്‌ ഒന്നും പറയാതെ അവള്‍ നിശബ്‌ദയായി. എന്നാല്‍ താന്‍ ഒരു തരത്തിലും ഭാര്യയെ പീഡിപ്പിച്ചിട്ടില്ലെന്ന്‌ എഞ്ചിനീയര്‍ കൂടിയായ ഭര്‍ത്താവ്‌ തറപ്പിച്ചു പറഞ്ഞു. പക്ഷേ, ഭാര്യയ്‌ക്ക് സെക്‌സിനോട്‌ താല്‍പര്യ മില്ലെന്നായിരുന്നു അയാളുടെ പരാതി.

വിവാഹമോചനത്തിനൊരുങ്ങുന്ന അവസരത്തിലാണ്‌ ഇരുവരുടെയും വീട്ടുകാരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി കൗണ്‍സലിംഗിന്‌ പോയത്‌. അവിടെ അവര്‍ ഇരുവരും പരാതികളുടെ കെട്ടഴിച്ചു. ആ തുറന്നു പറച്ചിലിയാണ്‌ ഇരുവരും അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ ചുരുളഴിഞ്ഞത്‌.

ഭര്‍ത്താവിന്റെ സെക്‌സ് പരീക്ഷണങ്ങളായിരുന്നു യാഥാസ്‌ഥിതിക ചുറ്റു പാടില്‍ ജീവിച്ച ആ പെണ്‍കുട്ടിയെ വേദനിപ്പിച്ചത്‌. കാര്യങ്ങള്‍ പരസ്‌പരം തുറന്നു പറഞ്ഞതോടെ അവര്‍ വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു.

സെക്‌സ് പരീക്ഷണം

ഭാര്യയ്‌ക്കുമേല്‍ ഭര്‍ത്താവിന്റെ സെക്‌സ് പരീക്ഷണങ്ങളായിരുന്നു എല്ലാത്തിനും കാരണം. വിവാഹം കഴിഞ്ഞ ഉടന്‍തന്നെ താന്‍ കണ്ടും കേട്ടും പരിചയമുള്ള വിചിത്രമായ ലൈംഗിക രീതികള്‍ അയാള്‍ പുറത്തെടുത്തു. സെക്‌സിനെക്കുറിച്ച്‌ കേട്ടുകേള്‍വി മാത്രമുള്ള ആ പെണ്‍കുട്ടി ഭര്‍ത്താവിന്റെ അസാധാരണമായ പെരുമാറ്റത്തിനു മുന്നില്‍ പകച്ചുപോയി. സെക്‌സ് വേദനാജനകമായി.

മനസു കൊണ്ട്‌ പൊരുത്തപ്പെടാനാവാത്ത രീതികളായിരുന്നു ഭര്‍ത്താവിന്‌ താല്‍പര്യം. ആദ്യ രാത്രിയില്‍ തുടങ്ങിയ ഇത്തരം പ്രവര്‍ത്തികള്‍ അവരെ പരസ്‌പരം അകറ്റുകയായിരുന്നു.

ഭാര്യയുടെ അകല്‍ച്ച സെക്‌സി നോടുള്ള അവളുടെ താല്‍പ്പര്യ ക്കുറവായി ഭര്‍ത്താവ്‌ തെറ്റിദ്ധരിക്കുകയാണ്‌ ചെയ്‌തത്‌. തന്റെ ലൈംഗിക താല്‍പര്യങ്ങള്‍ ഭാര്യയോട്‌ അയാള്‍ തുറന്നു പറയാന്‍ വൈകി എന്നതായിരുന്നു വാസ്‌തവം.

ദാമ്പത്യത്തിലേക്ക്‌ കാലെടുത്തുവച്ച പെണ്‍കുട്ടിക്ക്‌ അതെല്ലാം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ലൈംഗിക താല്‍പര്യങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങളുടെ തുറന്നു പറച്ചില്‍ ഉണ്ടായിരുന്നുവെങ്കില്‍ ആ ദാമ്പത്യ ജീവിതത്തില്‍ കരി നിഴല്‍ വീഴില്ലായിരുന്നു.

No comments