അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം... കാന്ധപുരം മുൻകൂട്ടി അറിഞ്ഞിരുന്നു എന്ന് ശിഷ്യൻ
ലോകം നടുങ്ങിയ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ കുറിച്ച് കാന്തപുരം എ. പി.അബൂബക്കര്‍ മുസ്‌ലിയാര്‍ നേരത്തെ അറിഞ്ഞിരുന്നെന്ന വിചിത്ര വാദവുമായി അദ്ദേഹത്തിന്റെ ശിഷ്യൻ രംഗത്ത്. സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന ഒരു ഒാഡിയോ ക്ലിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാന്തപുര ത്തിന്റെ അടുത്ത ശിഷ്യനും മത പണ്ഡിതനുമായ അബ്ദുള്‍ റഷീദ് സഖാഫി പത്തപ്പിരിയത്തിന്റെ പ്രസംഗം എന്ന തലക്കെട്ടോടെ യാണ് ഇൗ ഒാഡിയോ സോഷ്യൽ ലോകത്ത് വൈറലാകുന്നത്.
അമേരിക്ക സന്ദര്‍ശിക്കാൻ പോയ കാന്തപുരം വീസ തീരാന്‍ മൂന്നുദിവസം ബാക്കി നില്‍ക്കെ തിരിച്ചു വരണമെന്ന് വാശി പിടിക്കുക യായിരുന്നു. മൂന്നു ദിവസം കൂടി കഴിഞ്ഞ് തിരികെ പോകാനായിരുന്നു ടിക്കറ്റ് എടുത്തത്. എന്നാല്‍ അന്നു തന്നെ തിരിച്ചു പോകണമെന്ന് ശിഷ്യന്‍ മാര്‍ക്കു മുമ്പില്‍ കാന്തപുരം വാശി പിടിച്ചു. കാര്യമെന്തെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പിന്നീട് അദ്ദേഹം ആവശ്യപ്പെട്ട പോലെ ടിക്കറ്റെടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിന്റെ പിറ്റേ ദിവസത്തെ പത്രങ്ങളുടെ പ്രധാന തലക്കെട്ട് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടു എന്നതായിരുന്നെന്നും അദ്ദേഹം പ്രസംഗത്തിൽ പറയുന്നു. ആക്രമണം നടന്നതോടെ താടിയും തലപ്പാവും വെച്ചവരെ യു. എസില് തിരഞ്ഞു പിടിച്ച് പൊലീസ് ഉപദ്രവിക്കുക യാണുണ്ടായത്. ഇതെല്ലാം മുന്‍ കൂട്ടി കണ്ടു കൊണ്ടാണ് കാന്തപുരം തിരിച്ചു പോകണമെന്ന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പ്രസംഗത്തിൽ പറയുന്നു.

No comments