Breaking News

കെ.പി.സി.സി പുനഃസംഘടന; അന്തിമ തീരുമാനം ഉടൻ


തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനാ കാര്യത്തില്‍ അടുത്തയാഴ്ചയോടെ തീരുമാനമാകുമെന്ന് സൂചന. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാരവാഹികളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ഇക്കാര്യത്തില്‍ അടുത്തയാഴ്ചയോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന .
15 ജനറല്‍ സെക്രട്ടറിമാര്‍ 30 സെക്രട്ടറിമാര്‍ 30 സെക്രട്ടറിമാര്‍ എന്ന ധാരണയിലാണ് സംസ്ഥാന നേതൃത്വം എത്തിയത്. ഇന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
ഭാരവാഹികളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും പ്രവര്‍ത്തന മികവ് എന്നതാണ് രാഹുല്‍ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡം എന്നും മുകുള്‍ വാസ്‌നിക് നേതാക്കളെ അറിയിച്ചു.
ഭാരവാഹികളുടെ എണ്ണം കുറയ്ക്കുക എന്ന നിര്‍ദ്ദേശത്തോട് മുല്ലപ്പള്ളി രാമചന്ദ്രന് യോജിപ്പുണ്ട്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ മൊത്തത്തിലുള്ള മാറ്റവും തുടര്‍ന്നുണ്ടാകുന്ന അതൃപ്തിയും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് എ,ഐ ഗ്രൂപ്പുകളുടെ നിലപാട്.
പുനഃസംഘടന സംബന്ധിച്ച്‌ മുകുള്‍ വാസ്‌നിക്കുമായി ഉള്ള കൂടിക്കാഴ്ചയില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ സംസ്ഥാന നേതാക്കള്‍ കൂടിക്കാഴ്ചയില്‍ ഉള്ള കൂടിക്കാഴ്ചയില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ സംസ്ഥാന നേതാക്കള്‍ വീണ്ടും ചര്‍ച്ചകള്‍ തുടരുകയാണ്. വനിത-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ചും തീരുമാനമായിട്ടില്ല.

No comments