Breaking News

ആലപ്പാട് ജനതയ്ക്ക് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സ്


കൊച്ചി: നിലനില്‍പ് ഭീഷണി നേരിടുന്ന ആലപ്പാട് ജനതയ്ക്ക് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്‍സ്റ്റഗ്രാം പേജിലാണ് ഫുട്‌ബോള്‍ ആരാധകരുടെ പിന്തുണ ബ്ലാസ്‌റ്റേഴ്‌സ് തേടിയത്. പ്രളയകാലത്ത് കേരളത്തെ കൈപിടിച്ചുയര്‍ത്തിയവരാണ് മത്സ്യത്തൊഴിലാളികള്‍. തുടച്ചുമാറ്റപ്പെടും മുമ്ബ് ആലപ്പാട് ഗ്രാമത്തെ കൈപിടിച്ച്‌ ഉയര്‍ത്തണമെന്നും ബ്ലാസ്റ്റേഴ്‌സ് പറയുന്നു
നാടിനെ ഇല്ലാതാക്കുന്ന കരിമണല്‍ ഖനനത്തിനെതിരായ ആലപ്പാടെ ജനങ്ങളുടെ സമരത്തിന് പിന്തുണ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ സേവ് ആലപ്പാട് എന്ന ഹാഷ്ടാഗില്‍ ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. നടന്മാരായ പ്രിഥ്വിരാജ്, ടൊവീനോ തോമസ്, സണ്ണിവെയ്‌ന് തുടങ്ങിയ താരങ്ങളെല്ലാം സമരത്തിന് പിന്തുണ നല്‍കിയിരുന്നു.

No comments