ഇന്ത്യ ഭരിക്കുന്നതൊരു പെണ്ണ് എന്ന ചിന്തയിലാണ് 1971ല്‍ പാക്കിസ്ഥാന്‍ ചൊറിയാന്‍ വന്നത്.. പിന്നീട് നടന്നത് ചരിത്രം..
ഇന്ത്യ ഭരിക്കുന്നതൊരു പെണ്ണ് എന്ന ചിന്തയിലാണ് 1971ല്‍ പാക്കിസ്ഥാന്‍ ചൊറിയാന്‍ വന്നത്. പലതവണ ഇന്ദിരാഗാന്ധി പറഞ്ഞു നോക്കി. ഭാരതീയന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുവാൻ തുടങ്ങിയപ്പോ ഇന്ദിരാജി പട്ടാളത്തോട് പറഞ്ഞു കേറി പണി തുടങ്ങിക്കോളാൻ.
പിന്നെ കാണുന്നത് പാക്കിസ്ഥാന്‍റെ ഭൂപടത്തില്‍ നിന്നും കിഴക്കന്‍ പാക്കിസ്ഥാന്‍ മാഞ്ഞു പോകുന്നതാണ്.
വിറച്ചു പോയ പാക്കിസ്ഥാനെ രക്ഷിക്കാന്‍ സാക്ഷാല്‍ അമേരിക്കയുടെ വീരായുധം ഏഴാം കപ്പല്‍പ്പട ഇന്ത്യയെ ആക്രമിക്കാന്‍ കുതിച്ചെത്തുന്നതറിഞ്ഞ ഇന്ദിരാഗാന്ധി അമേരിക്കയോട് പറഞ്ഞു.
”ഏഴാം കപ്പല്‍പ്പടയൊക്കെ വരുന്നത് കൊള്ളാം, പക്ഷേ എന്‍റെ രാജ്യത്തിന്‍റെ അതിര്‍ത്തി ലംഘിച്ചാല്‍ ഏഴാം കപ്പല്‍പ്പടയില്‍ തിരിച്ചു പോകാന്‍ ഒരു കപ്പല്‍ പോലും കാണുകയില്ല,,,,,
ആ അമ്മയുടെ അസാമാന്യമായ ധൈര്യത്തിനു മുന്നില്‍ പകച്ചു പോയ അമേരിക്കയുടെ വീരായുധം അവിടെത്തന്നെ നങ്കൂരമിട്ടുതും ചരിത്രം,,,,,, പതിമൂന്ന് ദിവസം കൊണ്ട് പാക്കിസ്ഥാന്‍റെ ദുർബലപ്പെടുത്തിയ ഇന്ദിരാജി ഒരു ലക്ഷത്തോളം പാക്കിസ്ഥാന്‍ സൈന്യത്തെ തടങ്കലിലാക്കി,,,!!
ചെയ്ത തെറ്റിന് പാക്കിസ്ഥാനെ കൊണ്ട് കാല് പിടിച്ച് മാപ്പ് പറയിച്ച ആ ചരിത്ര വനിതയെ
”ഇന്ത്യാ മഹാരാജ്യത്തിന്‍റെ നാലതിരുകളും കാക്കാന്‍ ദൈവം നിയോഗിച്ച ദുര്‍ഗയാണ് ശ്രീമതി ഇന്ദിരാ ഗാന്ധി” എന്ന് വിശേഷിപ്പിച്ചത് മോദിയുടെ മുന്‍ഗാമി സാക്ഷാല്‍ അടല്‍ ബിഹാരി ബാജ്പേയിയാണ്,,,,!!
പഞ്ചാബിനെ ഇന്ത്യയുടെ ഭൂപടത്തില്‍ നിലനിര്‍ത്താന്‍ വേണ്ടി ഹൃദയത്തിലേക്കും ഗര്‍ഭപാത്രത്തിലേക്കും വെടിയുണ്ടകളേറ്റ് വാങ്ങിയ ഇന്ദിരാജി.
ഇൗ ധീരവനിതയുടെ ചങ്കൂറ്റത്തിന്‍റെ ഒരംശമെങ്കിലും നരേന്ദ്ര മോദി കാണിച്ചാല്‍, ഓരോ ഭാരതീയന്‍റെയും നട്ടെല്ല് ഇങ്ങനെ പണയം വെക്കേണ്ടി വരില്ലായിരുന്നൂ,,,,!!
ഒരു മൊട്ടു സൂചി പോലും ഉല്‍പ്പാദിപ്പിക്കാന്‍ ഗതിയില്ലായിരുന്ന രാജ്യത്തെ ഇത്രത്തോളം പുരോഗതിയിൽ എത്തിച്ചു എന്നതിനോടൊപ്പം,,, ലോകത്തില്‍ ഏറ്റവും സുശക്തമായ ഒരു പട്ടാളത്തേയും മോദിയുടെ മുന്‍ഗാമികള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്,,,!!
അവരോട് ഒരു വാക്ക് പറയേണ്ട കാര്യമേയുള്ളൂ,,,,,!!
ഇന്നതെ പാക്കിസ്ഥാന്‍ വീണ്ടും ചൊറിയാന്‍ വരുമ്പോള്‍,,, ഓരോ ഭാരതീയന്‍റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ വരുമ്പോള്‍,,, ഇന്ദിരാജിയുടെ അത്രയില്ലെങ്കിലും അതിന്‍റെ ഒരംശമെങ്കിലും തന്‍റേടം കാണിക്കേണ്ട ബാധ്യത നരേന്ദ്ര മോദിക്കുണ്ട്,,,,!!
”ഇന്ദിരയെന്ന ഇന്ത്യയുടെ അമ്മ എന്നും മരണം ഇല്ലാതെ മനുഷ്യ ഹൃദയങ്ങളിൽ ജീവിക്കും,,,,,











No comments