സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ കോട്ടയത്ത് ഇപ്പോഴും ആശയക്കുഴപ്പം
കോട്ടയം: ഇത്തവണ മൂന്ന് മുന്നണികളും ഒരുപോലെ വിജയ പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് കോട്ടയം. അതുകൊണ്ട് തന്നെ കോട്ടയത്ത് ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തില്‍ ആശങ്കയും മുന്നണികളെ അലട്ടുകയാണ്. സീറ്റ് തര്‍ക്കത്തെ ചൊല്ലി കേരളാ കോണ്‍ഗ്രസ് തര്‍ക്കിമ്ബോള്‍ ജനതാദളില്‍ നിന്നും സീറ്റ് തിരികെ പിടിക്കാനുള്ള ശ്രമമാണ് സി.പി.എം.
കഴിഞ്ഞ തവണ കോട്ടയം സീറ്റിന് താല്‍പര്യം ഇല്ലായിരുന്നുവെങ്കിലും ഇത്തവണ ജനതാദളിന് ഈ സീറ്റ് വേണമെന്നുണ്ട്. എന്നാല്‍ സീറ്റ് സ്വന്തമാക്കിയാല്‍ അനായാസം കോട്ടയത്ത് വിജയിക്കാമെന്നാണ് സി.പി.എമ്മിന്റെ കണക്ക് കൂട്ടല്‍.

No comments