കനകദുര്‍ഗക്ക് ആഴ്ച്ചയില്‍ ഒരു ദിവസം കുട്ടികളെ വിട്ടുകൊടുക്കാന്‍ നിര്‍ദേശം
പെരിന്തല്‍മണ്ണ: കനകദുര്‍ഗക്ക് ആഴ്ച്ചയില്‍ ഒരു ദിവസം കുട്ടികളെ വിട്ടുകൊടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശിച്ചു. ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണി മുതല്‍ ഞായറാഴ്ച്ച വൈകീട്ട് 5 മണി വരെയാണ് കനകദുര്‍ഗയ്ക്ക് കുട്ടികളെ കാണാനുള്ള അനുമതി കൊടുത്തിരിക്കുന്നത്.
ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് കുട്ടികളെ കാണാന്‍ ഭര്‍ത്താവും വീട്ടുകാരും അനുവദിക്കുന്നില്ലെന്നായിരുന്നു കനക ദുര്‍ഗയുടെ പരാതി. കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ സന്തോഷമെന്ന് കനക ദുര്‍ഗ പ്രതികരിച്ചു.

No comments