വരുമാനം വര്‍ധിപ്പിക്കാന്‍ ശക്തമായ നടപടികളുമായി കെ.എസ്.ആര്‍.ടി.സി; തിങ്കളാഴ്ച 7.25 കോടി വരുമാനം കണ്ടെത്തണം
തിരുവനന്തപുരം: വരുമാനം വര്‍ധിപ്പിക്കാന്‍ ശക്തമായ നടപടികളുമായി കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റ്. 25.02.2019 തിങ്കളാഴ്ച 7.25 കോടി രൂപ വരുമാനം കണ്ടെത്തണമെന്ന ഉത്തരവ് മാനേജ്മെന്‍റ് യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നല്‍കി. യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് അധികാരികള്‍ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം. വരുമാനം വര്‍ദ്ധിപ്പിക്കാനായി ജീവനക്കാരുടെ അവധി നിയന്ത്രിക്കാനും പരമാവധി ബസുകള്‍ നിരത്തിലിറക്കാനും നിര്‍ദ്ദേശമുണ്ട്.
സര്‍വ്വീസ് ഓപ്പറേഷന്‍ കാര്യക്ഷമമാക്കണമെന്നും മുഴുവന്‍ ഇന്‍സ്പെക്ടര്‍മാരെയും പോയിന്‍റ് ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ(ഓപ്പറേഷന്‍സ്) പേരില്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എല്ലാ മേഖല ഓഫീസര്‍മാര്‍ക്കും യൂണിറ്റ് ഓഫീസര്‍മാര്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.
ടോമിന്‍ തച്ചങ്കരി എം.ഡി സ്ഥാനത്തു നിന്ന് പോയശേഷം വരുമാനം കുറഞ്ഞുവെന്ന വിമര്‍ശനം കെ.എസ്‌ആര്‍.ടിസിക്കെതിരെ ഉണ്ടായിരുന്നു. ഇതിന് കാരണം യൂണിയന്‍കാരാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സിയിലെ സിപിഎം അനുകൂല സംഘടന ആറ്റുകാല്‍ പൊങ്കാല ദിവസം മികച്ച വരുമാനം ലക്ഷ്യമിട്ട് ബസ് ഡേ നടത്തിയിരുന്നു. ദിവസ വരുമാനം ഏഴു കോടിയായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് ഡേ സംഘടിപ്പിച്ചതെങ്കിലും 5.60 കോടി രൂപ മാത്രമാണ് ലഭിച്ചത്.

No comments