Breaking News

എന്‍എന്‍എസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം


തിരുവനന്തപുരം: സമവായ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതുകൊണ്ട് സിപിഎം വീണ്ടും എന്‍എന്‍എസ് നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനം ആരംഭിച്ചു . തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേ എന്‍എസ് എസ് നേതാക്കള്‍ സ്വരം കൂടുല്‍ കടുപ്പിക്കുമെന്ന ആശങ്ക ഇടതുപക്ഷത്തിന് ഇടയില്‍ ഉണ്ട് . കഴി‍ഞ്ഞ രണ്ട് മാസത്തിനിടെ എന്‍എസ്‌എസിനോടുള്ള സമീപനത്തില്‍ 2 തവണവയാണ് സിപിഎം മാറ്റം വരുത്തിയത്.

ആദ്യം പിന്നാക്ക സമുദായങ്ങളെ ഒരുമിപ്പിച്ച്‌ നവോത്ഥാന സമിതി ഉണ്ടാക്കി എതിര്‍പക്ഷം ആഗ്രഹിച്ച ഹിന്ദു ഐക്യം പൊളിച്ച ഇടുതുമുന്നണി എന്‍എസ്‌എസ് വിമര്‍ശനത്തില്‍ നിന്ന് ഒത്തുതീര്‍പ്പിലേക്ക് മാറുമ്ബോള്‍ ചില ലോക്സഭാ മണ്ഡലങ്ങളാണ് മനസ്സില്‍.

എന്നാല്‍ നവോത്ഥാന സമിതിയോടെ ഒത്തുതീര്‍പ്പ് സാധ്യതകള്‍ അവസാനിച്ചെന്ന് സമവായ ശ്രമങ്ങള്‍ക്ക് എത്തിയവരോട് എന്‍എസ്‌എസ് നേതൃത്വം തീര്‍ത്തു പറയുകയുണ്ടായി . സമദൂര സമീപനം എടുക്കമെന്ന ആവശ്യത്തോട് ഉറപ്പൊന്നും നല്‍കിയിട്ടുമില്ല.

തെര‍ഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ എന്‍എസഎസ് നേതൃത്വം ഇടുമുന്നണിക്ക് എതിരെ നിലപാട് കടുപ്പിക്കുമെന്നാണ് സിപിഎമ്മിന്റെ കരുതല്‍ . ഏതെങ്കിലും പാര്‍ട്ടിക്ക് പരസ്യപിന്തുണ നല്‍കില്ലെങ്കിലും മണ്ഡലം അനുസരിച്ച്‌ നിലപാട് എടുക്കാന്‍ വേണ്ട നിര്‍ദ്ദേശം പെരുന്നയില്‍ നിന്ന് ഉണ്ടാകുമെന്ന് അവര്‍ ഉറപ്പിക്കുന്നു.

No comments