Breaking News

അ​തി​ര്‍​ത്തി​യി​ല്‍ സ​മാ​ധാ​ന​ത്തി​ന് മോ​ദി അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്ന് ഇ​മ്രാൻ


ഇ​സ്ലാ​മാ​ബാ​ദ്: അതിര്‍ത്തിയില്‍ സമാധാനത്തിന് അവസരം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്ബോള്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തേണ്ട കാര്യം മോദി മറന്നു പോയിരിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച്‌ കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കിയാല്‍ ശക്തമായ നടപടിയെടുക്കുമെന്നും ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച്‌ പാക് തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു.

2015ല്‍ മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. ദാരിദ്ര്യം തുടച്ചുനീക്കാന്‍ മുന്നിട്ടിറങ്ങണമെന്നും തീവ്രവാദികളെ തുരത്താന്‍ ഒരുമിച്ചു നില്‍ക്കണമെന്നും അന്നു പറഞ്ഞ മോദി തിരഞ്ഞെടുപ്പടുത്തപ്പോള്‍ പറ​ഞ്ഞതെല്ലാം മറന്നിരിക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി.

രാജസ്ഥാനിലെ റാലിക്കിടെ തീവ്രവാദത്തിനെതിരെ ലോകം ഒരുമിച്ച്‌ നില്‍ക്കണം എന്ന് മോദി പ്രസംഗിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇമ്രാന്‍ ഖാന്‍റെ പ്രതികരണം. പു​ല്‍​വാ​മ​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ പാ​ക് ബ​ന്ധം സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ള്‍ ഇ​ന്ത്യ ന​ല്‍​കി​യാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഇ​മ്രാ​ന്‍ ആ​വ​ര്‍​ത്തി​ച്ചു.

No comments