ആസാം വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 140 ആയി
ഗോലാഘട്ട്: അസമിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ച തോട്ടം തൊഴിലാളികളുടെ എണ്ണം നൂറ്റിനാല്‍പതായി. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് സൂചനകള്‍. അസം സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയാണ് ദുരന്തത്തിന് കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.
അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് ഇരുനൂറ് കിലോമീറ്റര്‍ അകലെയുളള ജുഗിബാരിയിലെ തേയില എസ്റ്റേറ്റിലാണ് വ്യാഴാഴ്ച വ്യാജമദ്യദുരന്തമുണ്ടായത്. വെള്ളിയാഴ്ച നാലുപേരും ഇന്നലെ മാത്രം നൂറിലേറെപ്പേരും മരിച്ചു. സ്ത്രീകള്‍ അടക്കം ഒട്ടേറെ തോട്ടം തൊഴിലാളികള്‍ ചികില്‍സ തേടി ഇപ്പോഴും എത്തുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് അന്‍പതിനായിരം രൂപയും അസം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡു ചെയ്തു. വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും നല്‍കും. സംഭവുമായി ബന്ധപ്പെട്ട് 90 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

No comments