Breaking News

പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് ഒരു ബോംബിട്ടാല്‍ പിന്നെ പാക്കിസ്ഥാന്‍ എന്നത് ഓര്‍മ്മ മാത്രമാകും:മുഷറഫ്



അബുദാബി: പാകിസ്ഥാന്‍ ഒരു അണുബോംബ് പ്രയോഗിച്ചാല്‍ ഇന്ത്യ 20 എണ്ണം തിരികെയയച്ച്‌ പാകിസ്ഥാനെ ഇല്ലാതാക്കുമെന്ന് മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേശ് മുഷ്റഫ്. യുഎഇയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഷ്റഫ്.

നാം ഒരു അണുബോംബുകൊണ്ട് ആക്രമിക്കുമ്ബോള്‍ അവര്‍ തിരികെ 20 ബോംബ് ഉപയോഗിച്ച്‌ ആക്രമിക്കും. അങ്ങനെ ഉണ്ടാവാതിരിക്കാന്‍ ആദ്യം 50 ബോംബ് ഉപയോഗിച്ച്‌ ആക്രമിക്കുകയാണ് വേണ്ടത്. 50 ബോംബ് ഉപയോഗിച്ച്‌ ആക്രമിക്കാന്‍ തയ്യാറാണോയെന്നും മുഷ്റഫ് ചോദിച്ചു.

ഇന്ത്യാ-പാക് ബന്ധം അപകടകരമായ അവസ്ഥയിലാണെന്നും മുഷ്റഫ് പറഞ്ഞു. പാകിസ്ഥാനിലെ രാഷ്ട്രീയാന്തരീക്ഷം അനുകൂലമാകുമ്ബോള്‍ തിരികെയെത്തുമെന്നും മുഷ്റഫ് വ്യക്തമാക്കി.

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഷ്റഫിന്റെ പ്രതികരണം. ഫെബ്രുവരി 14നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായത്. ജയ്ഷെ മുഹമ്മദ് ഭീകരന്‍ സിആര്‍പിഎപ് വാഹനവ്യൂഹത്തിലേക്ക് ബോംബ് നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.

No comments