Breaking News

കാസര്‍കോട് ഇരട്ടകൊലപാതകം: കേരളത്തി​​െന്‍റ മനസാക്ഷി ഉണരണമെന്ന്​ പി.​െക കുഞ്ഞാലിക്കുട്ടി


തിരുവനന്തപുരം: കാസര്‍കോട്​​ രണ്ട്​ യൂത്ത്​ കോണ്‍ഗ്രസ്​ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ കേരളത്തി​​െന്‍റ മനസാക്ഷി ഉണരണമെന്ന്​ പി.​െക കുഞ്ഞാലിക്കുട്ടി എം.പി. ഷുക്കൂറി​​െന്‍റ കൊലപാതകത്തി​​െന്‍റ മുറിവ്​ ഉണങ്ങിയിട്ടില്ല. അതിനു മുമ്ബ്​ രണ്ട്​ യുവാക്കളാണ്​ കൊല്ലപ്പെട്ടത്​. പാര്‍ലമ​െന്‍റ്​ തെരഞ്ഞെടുപ്പില്‍ ഇതിനുള്ള മറുപടി കിട്ടും. യു.ഡി.എഫ്​ ഒറ്റക്കെട്ടായി യൂത്ത്​ കോണ്‍ഗ്രസിന്​ പിന്നിലുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്​തമാക്കി.

പ്രദേശത്ത്​ പ്രധാന പ്രശ്​നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ക്ഷേത്ര ഉത്​സവവുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ പ്രശ്​നങ്ങളുടെ പേരിലാണ്​ ആസൂത്രണം ചെയ്​ത്​ കൊലപാതകം നടത്തിയതെന്നും കൊലപാതകത്തെ അപലപിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യൂത്ത്​ കോണ്‍ഗ്രസ്​ പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംബന്ധിച്ച്‌​ കോടതി ഇടപെട്ടതിനാല്‍ ഇനി നിയമ നടപടികള്‍ നേരിടണം​. ഹര്‍ത്താല്‍ സാമാന്യ ജനങ്ങള്‍ക്ക്​ വലിയ ബുദ്ധിമുട്ടാണ്​​. എന്നാല്‍ അതിന്​ ആധാരമായ വിഷയവും വലുതാണ്​. ഹര്‍ത്താല്‍ സംബന്ധമായി നിരുത്തരവാദപരമായി സംസാരിക്കില്ല. എന്നാല്‍ കൊലപാതകം ആസൂത്രിതമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

No comments