പുല്‍വാമ: ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്; ആക്രമിച്ചാല്‍ തിരിച്ചടിക്കും
ഇസ്ലാമാബാദ്: പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാനെതിരായ ആരോപണങ്ങള്‍ തള്ളിയും ഇന്ത്യയെ പ്രകോപിപ്പിച്ചും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാകിസ്ഥാനെതിരായ ആരോപണങ്ങള്‍ തെളിവില്ലാത്തതാണെന്ന് ഇമ്രാന് ഖാന് പറഞ്ഞു. പാകി സ്ഥാനില്‍ നിന്നുള്ള ആരെങ്കിലുമാണ് പുല്‍വാമ ആക്രമണത്തിനു പിന്നിലെന്നുള്ളതിന് ഇന്ത്യ എന്തെങ്കിലും തെളിവുകള്‍ നല്കിയാല് അവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും ഇമ്രാന് വ്യക്തമാക്കി.
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ഒരു ആക്രമണത്തിനാണ് ഇന്ത്യ മുതിരുന്നതെങ്കില്‍ തിരിച്ചടി ഉറപ്പാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
"എന്തുണ്ടായാലും പാകിസ്ഥാന് പ്രതികരിക്കാതിരിക്കുമെന്നാണ് ധാരണയെങ്കില്‍ ഇന്ത്യയ്ക്ക് തെറ്റി. ആക്രമിച്ചാല്‍ ഞങ്ങള്‍ പ്രത്യാക്രമണം നടത്തിയിരിക്കും'- ഇമ്രാന് പറഞ്ഞു.

No comments