Breaking News

ഷുക്കൂര്‍ വധം; CBIക്ക് തിരിച്ചടി; അനുബന്ധ കുറ്റപത്രം തലശ്ശേരി കോടതി മടക്കി


തലശ്ശേരി: കണ്ണൂര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അനുബന്ധ കുറ്റപത്രം സെഷന്‍സ് കോടതി മടക്കി. സിബിഐയ്ക്ക് കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാം. കുറ്റപത്രം ഏത് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും സെഷന്‍സ് കോടതി നിര്‍ദേശിച്ചു. വിചാരണ സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും തള്ളി. ഇതിനുള്ള അധികാരമില്ലെന്ന് തലശേരി സെഷന്‍സ് കോടതി വ്യക്തമാക്കി. കേരള പോലീസ് സമര്‍പ്പിച്ച കുറ്റപത്രം തലശ്ശേരി കോടതി സ്വീകരിക്കും.

യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പി. ജയരാജനെതിരെ കൊലക്കുറ്റവും ടി.വി.രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവുമാണ് സിബിഐ ചുമത്തിയിട്ടുള്ളത്.

No comments