Breaking News

മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ വാര്‍ത്തയാക്കാന്‍ പാടില്ല ; മാധ്യമങ്ങള്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം



മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ വാര്‍ത്തയാക്കാന്‍ പാടില്ലെന്ന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നിയമവിരുദ്ധമായ ഹര്‍ത്താല്‍ ആഹ്വാനമാണ് മിന്നല്‍ ഹര്‍ത്താല്‍. ഇവ നിയമവിരുദ്ധമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് കടമയുണ്ട്. മാധ്യമങ്ങള്‍ക്കും ഇനി മുതല്‍ ഇവയില്‍ കൂട്ടുത്തരവാദിത്വം ഉണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

ഇന്നത്തെ മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കാസര്‍ഗോഡ് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ കോടതി സിവിലായും ക്രിമിനലായും കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു . കോടതിയില്‍ ഹാജാരാക്കുന്നതിന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഹൈക്കോടതി നോട്ടീസ് അയച്ചു.


No comments