Breaking News

ഏറ്റുമുട്ടല്‍ അവസാനിച്ചു,​ ഒരു സെെനികന്‍ കൂടി വീരമൃത്യു, മരണം അഞ്ചായി


ശ്രീനഗര്‍:പുല്‍വാമയില്‍ ഭീകരര്‍ക്കെതിരെയുള്ള ഏറ്റുമുട്ടലില്‍ ഒരു സെെനികന് കൂടി വീരമൃത്യു. ഇതോടെ ഏറ്റുമുട്ടലില്‍ മരണപ്പെട്ട സെെനികുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടലില്‍ പുല്‍വാമയില്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാസേന വധിച്ചിരുന്നു. പതിനേഴ് മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടല്‍ ഇതോടെ അവസാനിച്ചതായി അറിയിച്ചു.

മൂന്ന് ദിവസം മുന്‍പ് ഭീകരാക്രമണം നടന്ന പുല്‍വാമയില്‍ കഴിഞ്ഞ ദിവസം രാത്രിമുതലാണ് തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പുല്‍വാമയിലെ പിംഗലാന്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടുക്കുന്നത്. പ്രദേശത്ത് തീവ്രവാദികള്‍ ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം പ്രദേശം വളഞ്ഞതിനെ തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഏറ്റുമുട്ടലിനിടയില്‍ പ്രദേശവാസിയായ ഒരാളും കൊല്ലപ്പെട്ടിരുന്നു. പ്രദേശവാസികളോട് സൈന്യം സ്ഥലത്ത് നിന്ന് മാറുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് സൈനിക നടപടികള്‍ തുടരുകയാണ്.

അതേസമയം ഭീകരരെ വധിച്ചതില്‍ മുന്‍ കശ്മീര്‍ പൊലീസ് ചീഫ് ശേഷ് പോള്‍ സൈന്യത്തെ അഭിനന്ദിക്കുകയും ഇന്ന് വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു.

No comments