Breaking News

കയിഞ്ഞ തവണ ചാലക്കുടിയിൽ പി സി ചാക്കോക്ക് വേണ്ടി രക്തസാക്ഷിയായ കെപി ധനപാലനെ പ്രത്യേക പരിഗണന ലോക്സഭയിലേക്ക് അയക്കാൻ കോൺഗ്രസ്..

ചാലക്കുടി ലോക്സഭാ സീറ്റിന്റെ കാര്യത്തില്‍ യു ഡി എഫില്‍ അപ്രതീക്ഷിത കരുനീക്കം. മുന്‍ എം പി കെപി ധനപാലനെ ചാലക്കുടിയില്‍ വീണ്ടും മത്സരിപ്പിക്കാന്‍ എ ഐ സി സിയുടെ നിര്‍ദ്ദേശം.
കഴിഞ്ഞ തവണ പി സി ചാക്കോയ്ക്ക് വേണ്ടി സിറ്റിംഗ് സീറ്റ് ഒഴിഞ്ഞുകൊടുക്കേണ്ടി വന്നപ്പോള്‍ നല്‍കിയ ഉറപ്പ് പ്രകാരം ചാലക്കുടിയിലേക്ക് ധനപാലനെ പരിഗണിക്കണമെന്ന് എ ഐ സി സി നേതൃത്വം കെ പി സി സിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

മത്സരത്തിനൊരുങ്ങുമ്ബോള്‍ ധനപാലന് ഉന്നത നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം കെ പി ധനപാലന്‍ ചാലക്കുടി മണ്ഡലത്തില്‍ സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ തവണ കേരളത്തിലെ 20 എം പിമാരില്‍ ഏറ്റവും ജനകീയനായ കെ പി ധനപാലനെ പി സി ചാക്കോയ്ക്ക് വേണ്ടി കുരുതി കൊടുത്തുവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ന് ചാക്കോ തൃശൂരും ധനപാലന്‍ ചാലക്കുടിയിലും സിറ്റിംഗ് എം പിമാരായിരുന്നു.

തൃശൂരില്‍ വീണ്ടും മത്സരിച്ചാല്‍ ജയിക്കില്ലെന്ന് തോന്നിയതോടെ പി സി ചാക്കോ ധനപാലന്റെ ചാലക്കുടിയ്ക്ക് വേണ്ടി കരുക്കള്‍ നീക്കി.
അന്ന് ഹൈക്കമാന്റില്‍ സ്വാധീനമുണ്ടായിരുന്ന ചാക്കോ അതിനായി ഡല്‍ഹിയില്‍ കരുക്കള്‍ നീക്കി. എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദും മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും കൂടി ചാക്കോയ്ക്ക് വേണ്ടി രംഗത്ത് വന്നതോടെ ചാക്കോയെ ചാലക്കുടിയിലേക്കും ഇവിടെ നിന്ന് ധനപാലനെ തൃശൂരിലേക്കും മാറ്റുകയായിരുന്നു.

ഒടുവില്‍ 2 സീറ്റുകളും തോല്‍ക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ ധനപാലനോട്‌ പ്രായശ്ചിത്തം ചെയ്യണമെന്ന വികാരം കോണ്‍ഗ്ര്സില്‍ പൊതുവേയുണ്ടായിരുന്നു.

അതിനിടെ ചാലക്കുടിക്കായി യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ രംഗത്തെത്തിയതും എ ഗ്രൂപ്പില്‍ ഭിന്നതയ്ക്ക് കാരണമായി. ധനപാലനും എ ഗ്രൂപ്പ് പ്രതിനിധിയായിരുന്നു.
എ ഗ്രൂപ്പിന് ലഭിക്കുന്ന പദവികള്‍ ബെന്നി ബെഹന്നാന്‍ കയ്യടക്കുന്നുവെന്ന പരാതിയാണ് ഗ്രൂപ്പിലുള്ളത്. ഇരുവരുമായും നല്ല ബന്ധത്തിലാണെങ്കിലും ധനപാലനെ കൈവിടാന്‍ ഉമ്മന്‍ചാണ്ടി ഒരുക്കമല്ല.

മാത്രമല്ല, നല്ല നിലയില്‍ പ്രവര്‍ത്തിച്ചിട്ടും കഴിഞ്ഞ തവണ സിറ്റിംഗ് സീറ്റ് നഷ്ടമായതില്‍ ധനപാലന് അനുകൂലമായ സഹതാപതരംഗം കോണ്‍ഗ്രസിലുണ്ട്. ഇതൊക്കെ ധനപാലന് അനുകൂല സാഹചര്യമാണ്.
നിലവില്‍ സിറ്റിംഗ് എം പിമാര്‍ക്ക് ഒപ്പം തന്നെയുള്ള പരിഗണനയോടെ ചാലക്കുടിയില്‍ ധനപാലനെയും പരിഗണിക്കാനുള്ള നിര്‍ദ്ദേശമാണ് എ ഐ സി സി നല്‍കിയിരിക്കുന്നത്.

അങ്ങനെയെങ്കില്‍ ബെന്നി ബെഹന്നാന് ഇത്തവണ സീറ്റ് ലഭിക്കില്ല. വി എം സുധീരന്റെ പേര് ചാലക്കുടിയിലേക്ക് ഉയര്‍ന്നിരുന്നെങ്കിലും സുധീരന് മത്സരിക്കാന്‍ താല്പര്യമില്ലായിരുന്നു. അതിനിടയിലാണ് ഇവിടെ കെ പി ധനപാലന്റെ കാര്യത്തില്‍ അനുകൂല നിലപാടുമായി എ ഐ സി സി രംഗത്തെത്തിയത്.

ഇടതുപക്ഷത്ത് നിന്നും പെരുമ്ബാവൂര്‍ മുന്‍ എം എല്‍ എ സാജു പോളിന്റെ പേരും, മുന്‍ രാജ്യസഭാംഗം പി രാജീവിന്റെ പേരുമാണ് പരിഗണനയില്‍. ധനപാലനാണ് യു ഡി എഫ് സ്ഥാനാര്‍ഥിഎങ്കില്‍ എല്‍ ഡി എഫ് ഇവിടെ സാജു പോളിനെ പരീക്ഷിക്കാനാണ് സാധ്യത. പകരം രാജീവിനെ എറണാകുളത്തെക്കും പരിഗണിച്ചേക്കും.

No comments