Breaking News

ഞങ്ങളുടെ ജവാന്‍മാര്‍ക്ക് നേരെ പുല്‍വാമയില്‍ ഉണ്ടായ ആക്രമണം അത്യന്തം വേദനാജനകം; നടന്‍ മമ്മൂട്ടി


പുല്‍വാമയുടെ വേദനയില്‍ പങ്ക് ചേര്‍ന്ന് മമ്മൂട്ടിയും. പലപ്പോഴായി സ്‌ക്രീനില്‍ ജവാന്റെ വേഷം അവതരിപ്പിച്ചിട്ടുണ്ട് താരം. നായര്‍ സാബിലെ മേജര്‍ രവീന്ദ്രന്‍ നായര്‍, മേഘത്തിലെ കേണല്‍ തമ്ബുരാന്‍, പട്ടാളത്തിലെ മേജര്‍ പട്ടാഭിരാമന്‍, മിഷന്‍ 90 ഡെയ്‌സിലെ മേജര്‍ ശിവരാമന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. അത്യന്തം വേദാനാജനകമായ സംഭവത്തെക്കുറിച്ച്‌ മമ്മൂട്ടി ഫേസ്ബുക്കില്‍ ഇങ്ങനെ കുറിക്കുന്നു.

"ഞങ്ങളുടെ ജവാന്‍മാര്‍ക്ക് നേരെ പുല്‍വാമയില്‍ ഉണ്ടായ ആക്രമണം അത്യന്തം വേദനാജനകമാണ്. അവരുടെ കുടുംബങ്ങളോടുള്ള എന്റെ ആത്മാര്‍ത്ഥമായ അനുശോചനം അറിയിച്ചു കൊള്ളുന്നു. പരുക്കേറ്റ സൈനികര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.

ഇന്ത്യയുടെ ധീര പുത്രന്മാര്‍ക്ക് വന്ദനം."

No comments