പൈലറ്റിനെ പേടിപ്പിച്ചത് കളിത്തോക്ക്; ബംഗ്ലാ വിമാനം റാഞ്ചാന്‍ ശ്രമിച്ച മനോവൈകല്യമുള്ളയാൾ
ധാക്ക: ബംഗ്ളാദേശ് വിമാനം റാഞ്ചാന്‍ ശ്രമിച്ചയാളുടെ കൈയിലുണ്ടായിരുന്നത് കളിത്തോക്കെന്ന് പോലീസ്. ഇയാളുടെ പക്കല്‍ ഒരുതരത്തിലുള്ള സ്ഫോടക വസ്തുക്കളും ഉണ്ടായിരുന്നില്ലെന്നും പോലീസ് അറിയിച്ചു. ഇരുപത്തിയഞ്ചുകാരനായ മെഹ്ദി എന്നയാളായിരുന്നു ചിറ്റഗോംഗില്‍ നിന്ന് ദുബായിക്കു തിരിച്ച ബിമാന്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചത്.
ഭാര്യയുമായി പ്രശ്നങ്ങളുണ്ടായിരുന്ന ഇയാള്‍ പ്രധാനമന്ത്രിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമാനം റാഞ്ചിയത്. മാനസിക പ്രശ്നങ്ങളുള്ള ആളെപ്പോലെയാണ് ഇയാള്‍ പെരുമാറിയതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് കുസും ധവാന് പറഞ്ഞു.
ഇയാള്‍ക്ക് ഭാര്യയുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് അറിയാന്‍ കഴിഞ്ഞതെന്നും ധവാന് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ധവാന് കൂട്ടിച്ചേര്‍ത്തു.
കോക്പിറ്റില്‍ കയറിയ ഇയാള്‍ തനിക്ക് ഭാര്യയുമായി വ്യക്തിപരമായ പ്രശ്നങ്ങളുണ്ടെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുമായി സംസാരിക്കണമെന്നും പൈലറ്റിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സൈനിക നടപടിയില്‍ ഇയാള്‍ കമാന്‍ഡോകളുടെ വെടിയേറ്റു മരിച്ചു. കൈയില്‍ തോക്കുണ്ടെന്നു പറഞ്ഞ അക്രമി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നു പൈലറ്റ് അടിയന്തരമായി വിമാനം ചിറ്റഗോംഗില്‍ തിരിച്ചുകൊണ്ടുവന്ന് ഇറക്കുകയായിരുന്നു.
വിമാനം ചിറ്റഗോംഗ് വിമാനത്താവളത്തില്‍ തിരിച്ചിറക്കിയ ഉടന്‍ സൈനികര്‍ വിമാനം വളഞ്ഞു. റാഞ്ചിയുമായി എയര്‍വൈസ് മാര്‍ഷല്‍ മോഫിഡ് ഫോണില്‍ സംസാരിച്ചു. ഇതിനിടയില്‍ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. വിമാനത്തിലേക്ക് ഇരച്ചുകയറിയ കമാന്‍ഡോകളുടെ വെടിയേറ്റ് റാഞ്ചി കൊല്ലപ്പെടു കയായിരുന്നു.

No comments