Breaking News

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ യ സംഘര്ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു


കാഞ്ഞങ്ങാട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്‌പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബാരികേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസാണ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തത്.

പിണറായിയുടെ ചെരിപ്പു നക്കികളായ കേരള പൊലീസിന് പകരം കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും അതിനായി സമരം ശക്തമാക്കുമെന്നും ഡീന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നില്‍ ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ട്. ഉദുമ എംഎ‍ല്‍എ കുഞ്ഞിരാമനും കൊലവിളി പ്രസംഗം നടത്തിയ വി.പി.പി മുസ്തഫക്കും പങ്കുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നും യഥാര്‍ഥ കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. മാര്‍ച്ചില്‍ ജില്ലാ പ്രസിഡന്റ് സാജിദ് മൊവ്വല്‍ അധ്യക്ഷത വഹിച്ചു.

No comments