ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായി പാക് അവകാശവാദം
ഇസ്ലാമാബാദ്: വ്യോമാതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ടതായി അവകാശവാദം ഉന്നയിച്ച് പാകിസ്ഥാന്. രണ്ട് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായാണ് പാകിസ്ഥാന് അവകാശവാദം ഉന്നയിക്കുന്നത്. അതേസമയം, പരിശീലന പറക്കലിനിടെ ഒഡീഷയില്‍ തകര്‍ന്നു വീണ ഇന്ത്യന്‍ വിമാനത്തിന്റെ ചിത്രമാണ് പാകിസ്ഥാന് മാദ്ധ്യമങ്ങള്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
ഇന്ത്യന്‍ പൈലറ്റിനെ അറസ്റ്റു ചെയ്തതായും പാക്കിസ്ഥാന് മാദ്ധ്യമങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യ ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ല.
നേരത്തെ, ജമ്മുകശ്‌മീരിലെ നൗഷേരയില്‍ വ്യോമ അതിര്‍ത്തി ലംഘിച്ച് മൂന്ന് പാക് വിമാനങ്ങള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം വെടിവച്ചിരുന്നു.
രാവിലെ 11 മണിയോടെയാണ് പാക് എഫ് 16 വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് പറന്നെത്തിയത്. രജൗരിയിലെ സൈനിക പോസ്റ്റിന് വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു. അതിര്‍ത്തിരേഖയ്‌ക്ക് അപ്പുറത്താണ് പാക് വിമാനം തകര്‍ന്ന് വീണത്. വിമാനം തകര്‍ന്ന് വീണതിന് പിന്നാലെ പൈലറ്റ് പാരച്യൂട്ടില്‍ പറന്നിറങ്ങുന്നത് കണ്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

No comments