Breaking News

വ്യോമാക്രമണം: ​താല്‍കാലികമായി അടച്ച വിമാനത്താവളങ്ങള്‍ തുറക്കാന്‍ ഉത്തരവ്


ന്യൂഡല്‍ഹി: പാകിസ്​താന്‍ പോര്‍വിമാനങ്ങളായ ​െജറ്റ്​ എഫ്​-16 ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന്​ താല്‍കാലികമായി അടച്ച വിമാനത്താവളങ്ങള്‍ തുറക്കാന്‍ ഉത്തരവ്​. ജമ്മു കശ്​മീരിലും പഞ്ചാബിലും ഹിമാചല്‍ പ്രദേശിലുമായി ഒമ്ബത്​ വിമാനത്താവളങ്ങളാണ്​ താല്‍ക്കാലികമായി അടച്ചത്​. ​

വ്യോമാക്രമണത്തെ തുടര്‍ന്ന്​ ശ്രീനഗര്‍, ​ജമ്മു, ലേ, കാന്‍ഗ്ര, പത്താന്‍കോട്ട്​, ഷിംല, കുളു-മണാലി, പിതോറഗഡ്​, അമൃതസര്‍ വിമാനത്താവളങ്ങളിലെ സര്‍വീസ്​ പൂര്‍ണമായും​​ നിര്‍ത്തിവെക്കുകയായിരുന്നു​. മൂന്നു മാസത്തേക്കാണ് വിമാനത്താവളങ്ങള്‍ അടക്കാന്‍ ഉത്തരവിട്ടത്​. ശ്രീനഗറിലേക്കുള്ള മുഴുവന്‍ യാത്രാവിമാനങ്ങളുടെ സര്‍വീസുകളും റദ്ദാക്കിയിരുന്നു.

ഇന്ത്യ-പാക്​ വ്യോമമേഖലയിലൂടെയുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ വഴിതിരിച്ച്‌​ വിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. പാകിസ്​താന്‍ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളും ആഭ്യന്തര സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്​.

No comments