രണ്ടു പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ട്; സമാധാന ചര്‍ച്ചയ്ക്ക് ഇന്ത്യ തയാറാകണം: ഇമ്രാന്‍ ഖാൻ
ഇസ്‌ലാമാബാദ്: അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നിയന്ത്രണ രേഖയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് പാക്ക് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
രണ്ടു ഇന്ത്യന്‍ പൈലറ്റുമാര്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ കസ്റ്റഡിയിലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതിര്‍ത്തിയില്‍ ഈ രീതിയില്‍ സൈനിക നടപടി മുന്നോട്ടുപോയാല്‍ ആരുടെ പരിധിയിലും നിയന്ത്രണം ഇല്ലാതെ വരുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയെക്കുറിച്ച് ഇന്ത്യയുമായി എല്ലാ തലത്തിലും പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്ക് തയാറാണ്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കാന്‍ തയാറാണെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി അറിയിച്ചു.

No comments