ചര്‍ച്ചയ്ക്ക് തയ്യാറായത് പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ ദൗര്‍ബല്യമായി കാണരുത്; തിരഞ്ഞെടുപ്പില്‍ എന്‍എസ്‌എസ് നിലപാട് പ്രതിഫലിക്കില്ലെന്നും കോടിയേരി
പത്തനംതിട്ട: ശത്രുതാ മനോഭാവം ഇല്ലാത്തതു കൊണ്ടാണ് എന്‍എസ്‌എസ്സുമായി ചര്‍ച്ചയ്ക്കു തയാറാണെന്നു പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അല്ലാതെ പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ ദൗര്‍ബല്യമായി കരുതരുത്.
സുപ്രീം കോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. വിധിയോടുള്ള എതിര്‍പ്പു സര്‍ക്കാരിനോടു കാണിച്ചിട്ടു കാര്യമില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടും തയാറല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. തിരഞ്ഞെടുപ്പില്‍ എന്‍എസ്‌എസ് നിലപാട് പ്രതിഫലിക്കില്ല.
കോടതി മറ്റൊരു വിധി പ്രസ്താവിച്ചാല്‍ അത് നടപ്പാക്കുന്നത് ഔദാര്യമല്ലെന്ന എന്‍എസ്‌എസ് പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

No comments