പുല്‍വാമ ഭീകരാക്രമണം; ഉന്നതതല യോഗം വിളിച്ച് ഇമ്രാന് ഖാൻ
ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുവേണ്ടിയാണ് ഇമ്രാന് ഉന്നതതല യോഗം വിളിച്ചത്.
ഉന്നതതല യോഗത്തിനിടെ കരസേന മേധാവി ഖമര്‍ ജാവേജ് ബജ്വയുമായും ഇമ്രാന് പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. ബജ്വയെ കൂടാതെ സര്‍വീസ് മേധാവി, ഇന്റലിജന്‍സ് മേധാവി, ഫെഡറല്‍-സ്റ്റേറ്റ് ധനമന്ത്രിമാര്‍, പ്രതിരോധമന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയവരും ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.
ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ ഫെബ്രുവരി 14ന് ജയ്ഷെ മുഹമ്മദ് ഭീകരന് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കാഷ്മീരില്‍ തോക്കെടുത്തവര്‍ കീഴടങ്ങിയിങ്കില് ഇല്ലാതാക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്കി. പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥന് സൈന്യവും ഐഎസ്ഐയും ആണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
പുല്‍വാമ ആക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാനെ ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇമ്രാനും വ്യക്തമാക്കിയിരുന്നു.

No comments