പുല്‍വാമ: ദേശസുരക്ഷയ്ക്ക് ദൗത്യസംഘം രൂപീകരിക്കാന്‍ രാഹുല്‍ ഗാന്ധി; മേധാവിയായി ഹൂഡയും
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ദേശസുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുന്ന ദൗത്യസംഘം രൂപീകരിക്കാന്‍ രാഹുല്‍ ഗാന്ധി. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലാണ് ദേശ സുരക്ഷ മുന്‍നിര്‍ത്തി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുന്നത്. ഇതിന്‍റെ മേധാവിയായി 2016ലെ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ സൂത്രധാരനായ ലെഫ്റ്റനന്‍റ് ജനറല്‍ ഡി.എസ് ഹൂഡയെ നിയോഗിക്കാനാണ് രാഹുല്‍ ഗാന്ധി പദ്ധതിയിടുന്നത്. 2016ല്‍ ഉറി ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ മിന്നലാക്രമണം നടത്തിയത്. ഇതിന്‍റെ സൂത്രധാരന്‍ ഹൂഡയായിരുന്നു.
സേനയിലെ വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലായിരിക്കും അതിര്‍ത്തിയിലെ സുരക്ഷ ശക്തിപ്പെടുത്തും വിധം രാഹുല്‍ ഗാന്ധി ദൗത്യസംഘം രൂപീകരിക്കുക.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം രാഹുല്‍ ഗാന്ധിക്ക് നല്‍കുമെന്ന് ഹൂഡ വ്യക്തമാക്കി. സേനയിലെ വിദഗ്ദ്ധര്‍ക്ക് പുറമെ നയതന്ത്ര പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാകും ദൗത്യസംഘം രൂപീകരിക്കുക.

No comments