Breaking News

യു​പി​യി​ല്‍ സീ​റ്റ് പ​ങ്കി​ട്ട് എ​സ്പി​യും ബി​എ​സ്പി​യും


ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സീ​റ്റ് പ​ങ്കി​ട്ട് എ​സ്പി-​ബി​എ​സ്പി സ​ഖ്യം. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ സ​മാ​ജ്‌വാ​ദി പാ​ര്‍​ട്ടി 37 സീ​റ്റി​ലും മാ​യാ​വ​തി​യു​ടെ ബ​ഹു​ജ​ന്‍ സ​മാ​ജ് പാ​ര്‍​ട്ടി 38 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കാ​ന്‍ ധാ​ര​ണ​യാ​യി.

ഇ​രു പാ​ര്‍​ട്ടി​ക​ളും മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. മോ​റാ​ദാ​ബാ​ദ്, സാം​ഹാ​ല്‍, റാം​പു​ര്‍, ഫി​റോ​സാ​ബാ​ദ്, ബ​റേ​ലി, ല​ക്നോ തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എ​സ്പി​യും അ​ലി​ഖ​ണ്ഡ്, ആ​ഗ്ര, സു​ല്‍​ത്താ​ന്‍​പു​ര്‍, സി​ക്രി തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ബി​എ​സ്പി​യും മ​ത്സ​രി​ക്കാ​ന്‍ ധാ​ര​ണ​യാ​യി.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ഖ്യ​മാ​യി മത്സ​രി​ക്കാ​ന്‍ ഇ​രു​പാ​ര്‍​ട്ടി​ക​ളും നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു.

No comments