പ്രതിപക്ഷത്തിന്റെ നിലപാട് പാകിസ്ഥാനെ സന്തോഷിപ്പിക്കുന്നതെന്ന് പ്രകാശ് ജാവദേക്ക
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുകയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍.പാകിസ്ഥാന്‍ മാദ്ധ്യമങ്ങള്‍ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു പ്രകാശ് ജാവദേക്കറിന്റെ വിമര്‍ശനം. പ്രതിപക്ഷ നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഈ ആരോപണം പാകിസ്ഥാന്‍ ആയുധമാക്കുകയാണെന്നും പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി.
ജവാന്‍മാരുടെ ജീവത്യാഗത്തെ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ സംയുക്ത പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചും വിഷയം ബിജെപി രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനെ കുറ്റപ്പെടുത്തിയുമാണ് കോണ്‍ഗ്രസ് അടക്കമുള്ള 21 പാര്‍ട്ടികള്‍ പ്രസ്താവന ഇറക്കിയത്. യുദ്ധസമാന സാഹചര്യത്തില്‍ സര്‍വ കക്ഷിയോഗം വിളിക്കാതിരുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെയും പ്രതിപക്ഷ കൂട്ടായ്മ കുറ്റപ്പെടുത്തിയിരുന്നു.

No comments