വാട്സ് ആപ്പിലെ അപവാദത്തിനു പിടിവീഴും; പരാതിപ്പെടാന്‍ സൗകര്യവുമായി ടെലികോം മന്ത്രാലയം
ന്യൂഡല്‍ഹി: വാട്സ് ആപ്പിലൂടെ ലഭിക്കുന്ന കുറ്റകരമോ അശ്ലീലമോ ആയ സന്ദേശങ്ങളെക്കുറിച്ചു പരാതിപ്പെടാന്‍ സംവിധാനമൊരുക്കി ടെലികോം മന്ത്രാലയം. സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ടും സന്ദേശമയച്ചയാളുടെ മൊബൈല്‍ നന്പറും സഹിതം [email protected] എന്ന വിലാസത്തില്‍ മെയില്‍ അയച്ചാല്‍ മതിയെന്നാണ് ടെലികോം മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
പരാതി പരിശോധിച്ച ശേഷം നടപടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്കും പോലീസിനും തങ്ങള്‍ നിര്‍ദേശം നല്‍കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
വാട്സ് ആപ്പിലൂടെയും മറ്റും കുറ്റകരമായ സന്ദേശങ്ങള്‍ നിരന്തരം ലഭിക്കുന്നതായി സെലിബ്രറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിപ്പെടാന്‍ തുടങ്ങിയതോടെയാണ് ടെലികോം മന്ത്രാലയം നടപടി സ്വീകരിച്ചതെന്നാണു വിവരം.
മൊബൈല്‍ കണക്ഷനുകള്‍ ഉപയോഗിച്ചു വ്യക്തിഹത്യാപരവും കുറ്റകരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയാന്‍ ടെലികോം കന്പനികള്‍ക്ക് ബാധ്യതയുണ്ടെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു.

No comments