Breaking News

"പാവങ്ങളുടെ പടത്തലവൻ" ആവാൻ രാഹുൽ.. അധികാരത്തിൽ എത്തിയാൽ ഇന്ത്യയിലെ ജന സംഖ്യയിലെ 20% സാധാരണക്കാർക്കും പ്രതിവർഷം 72000 രൂപ നൽകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

 രാ​ജ്യ​ത്തു​നി​ന്നു ദാ​രി​ദ്യം തു​ട​ച്ചു നീ​ക്കാ​നു​ള്ള അ​വ​സാ​ന പോ​രാ​ട്ട​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് എ​ന്ന് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി.

 കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ മി​നി​മം വ​രു​മാ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ഒ​രു കു​ടും​ബ​ത്തി​ന് പ്ര​തി​മാ​സം മി​നി​മം 6,000 മു​ത​ല്‍ 12,000 രൂ​പ വ​രെ വ​രു​മാ​നം ഉ​റ​പ്പാ​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കു​മെ​ന്നും അ​ഞ്ച് കോ​ടി കു​ടും​ബ​ങ്ങ​ളി​ലാ​യി 25 കോ​ടി ജ​ന​ങ്ങ​ള്‍​ക്ക് ഇ​ത് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ എ​ല്ലാ കു​ടും​ബ​ങ്ങ​ള്‍​ക്കും മി​നി​മം വ​രു​മാ​ന​പ​രി​ധി നി​ശ്ച​യി​ച്ച്‌ ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഘ​ട്ടം ഘ​ട്ട​മാ​യി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. 12,000 രൂ​പ​യ്ക്ക് താ​ഴെ വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്ക് ബാ​ക്കി വ​രു​ന്ന തു​ക സ​ര്‍​ക്കാ​ര്‍ പ്ര​തി​മാ​സ സ​ഹാ​യ​മാ​യി ന​ല്‍​കും.
ഒ​രു കു​ടും​ബ​ത്തി​ന് ഒ​രു വ​ര്‍​ഷം 72,000 രൂ​പ ഈ ​രീ​തി​യി​ല്‍ ല​ഭി​ക്കു​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

വെ​റു​തെ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന വ്യ​ക്തി​യ​ല്ല താ​നെ​ന്നും രാ​ജ​സ്ഥാ​നി​ലും ഛത്തീ​സ്ഗ​ഡി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ത​ന്‍റെ സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ച്ചു​വെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.
ഇ​വി​ടെ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി പ​ത്ത് ദി​വ​സ​ത്തി​ന​കം ക​ര്‍​ഷ​ക​രു​ടെ വാ​യ്പ എ​ഴു​തി ​ത​ള്ളാ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ഗ്ര​ഹി​ക്കു​ന്ന​ത് ര​ണ്ട് ഇ​ന്ത്യ​യാ​ണ്. അ​നി​ല്‍ അം​ബാ​നി പോ​ലു​ള്ള​വ​ര്‍​ക്കാ​ണ് മോ​ദി മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​തെ​ന്നും രാ​ഹു​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

No comments