തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശങ്ങൾ
ആലപ്പുഴ: തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട ചട്ടങ്ങളും നിയന്ത്രണങ്ങളും വ്യക്തമാക്കി സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി. ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള വ്യതിയാനം ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളോ ഉള്ളടക്കങ്ങളോ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മായുള്ളള്ള അല്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പോസ്റ്റുകള്‍ അല്ലെങ്കില്‍ ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയവഴി ഉദ്യോഗസ്ഥര്‍ പ്രചരിപ്പിക്കരുത്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കും

No comments