ന്യൂസിലാന്‍ഡ് ഭീകരാക്രമണം: കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
കൊച്ചി: ന്യൂസിലാന്‍ഡില്‍ മുസ്ലീം പള്ളിക്കുള്ളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. രാവിലെ ഒമ്ബത് മണിക്ക് കൊടുങ്ങല്ലൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.
മാര്‍ച്ച് 15നാണ് ന്യൂസിലാന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലെ അല്‍ നൂര്‍ മസ്ജിദില്‍ ജുമാ നിസ്‌കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തില്‍ അന്‍സി ഉള്‍പ്പെടെ അമ്ബത് പേര്‍ കൊല്ലപ്പെട്ടത്. ഒരു വര്‍ഷം മുമ്ബാണ് അന്‍സിയ ഭര്‍ത്താവ് അബ്ദുള്‍ നാസറിനൊപ്പം ന്യൂസിലാന്‍ഡിലേക്ക് പോയത്.
ന്യൂസിലാന്‍ഡ് അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി എംടെക് വിദ്യാര്‍ത്ഥിനിയായിരുന്നു അന്‍സി. വെടിവയ്പ്പ് നടന്ന ദിവസം ഇവര്‍ ഒരുമിച്ചാണ് പള്ളിയിലെത്തുന്നത്. സംഭവസമയത്ത് നാസര്‍ പള്ളിയ്‌ക്ക് പുറത്തായിരുന്നു. നിസാര പരിക്കുകളോടെയാണ് നാസര്‍ രക്ഷപ്പെട്ടത്

No comments