കണ്ണൂരില്‍ വീണ്ടും ചുമരെഴുത്തിനെ ചൊല്ലി സി.പി.എം - ആര്‍.എസ്.എസ് തര്‍ക്കം ; പി ജയരാജനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതില്‍ തകര്‍ത്തു
തലശ്ശേരി: കണ്ണൂരില്‍ വീണ്ടും ചുമരെഴുത്തിനെ ചൊല്ലി സി.പി.എം, ആര്‍.എസ്.എസ് തര്‍ക്കം. വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി ജയരാജനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതില്‍ തകര്‍ത്തു കൊണ്ടാണ് തര്‍ക്കം തുടങ്ങിയിരിക്കുന്നത്.
തലശ്ശേരി കൊമ്മല്‍വയലിലെ മതിലാണ് ഇന്നലെ രാത്രിയില്‍ തകര്‍ത്തത്. ആര്‍ എസ് എസ് ആണ് ഇതിനു പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്.
പി.ജയരാജന്‍ വടകരയിലും കെ.സുധാകരന്‍ കണ്ണൂരിലും സ്ഥാനാര്‍ഥികളായതോടെ അക്രമരാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയിരുന്നു. പേരമ്ബ്രയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവവും കഴിഞ്ഞ ദിവസമുണ്ടായി

No comments