Breaking News

വയനാട്ടില്‍ രാഹുലിന്‍റെ പ്രചരണത്തിന്റെ ചുക്കാന്‍ പ്രിയങ്കാ ഗാന്ധിക്ക് ? രാഹുലിന് പിന്നാലെ പ്രിയങ്കയും കേരളത്തിലേക്ക് ! ആവേശക്കൊടുമുടിയില്‍ യു ഡി എഫ് !

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ പ്രചരണത്തിന്റെ ചുക്കാന്‍ പ്രിയങ്കാ ഗാന്ധിക്കെന്ന്‍ സൂചന.
10 വര്‍ഷത്തിലേറെയായി രാഹുലും സോണിയാ ഗാന്ധിയും മത്സരിക്കുന്ന അമേഠി, റായ്ബലേറി മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ ചുമതല പ്രിയങ്കയ്ക്കാണ്. വിജയിച്ച ശേഷവും അമ്മയ്ക്കും സഹോദരനും വേണ്ടി മണ്ഡലം നോക്കിയിരുന്നതും പ്രിയങ്ക തന്നെയായിരുന്നു.

അതുപോലെ വയനാട്ടിലും പ്രചരണത്തിന്റെ ചുക്കാന്‍ പ്രിയങ്കയ്ക്കായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രചരണത്തിന്റെ നിയന്ത്രണം ഏറ്റെടുത്താലും ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ പ്രിയങ്ക വയനാട്ടിലെത്തിയേക്കില്ല, അമേഠിയിലിരുന്ന് വയനാട്ടില്‍ പ്രചരണം നിയന്ത്രിക്കുകയാകും അവര്‍ ചെയ്യുക.

രാഹുലിന് പിന്നാലെ പ്രിയങ്ക കൂടി രംഗത്തെത്തുന്നതോടെ കേരളത്തില്‍ യു ഡി എഫിന്റെ ആവേശം അത്യുച്ചത്തിലാകും.

കേരളത്തില്‍ 20 മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കണമെന്നാണ് എഐസിസി കെപിസിസിയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കേരളത്തില്‍ ഒരു സീറ്റ് പോലും നഷ്ടപ്പെടുന്നത് ഗുണകരമായിരിക്കില്ലെന്നാണ് വിലയിരുത്തല്‍.

No comments