Breaking News

3 ദിവസം കൊണ്ടല്ല 30 കൊല്ലം കൊണ്ടും ജയരാജനെതിരെയുള്ള പോസ്റ്റ് പിന്‍വലിക്കില്ല; നിലപാട് വ്യക്തമാക്കി ഷാഫി പറമ്ബില്‍

കൊച്ചി: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി.ജയരാജന്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്ന് പറഞ്ഞ് ഷാഫി പറമ്ബില്‍ എംഎല്‍എ.
മൂന്ന് ദിവസത്തിനുള്ളില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച്‌ ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല പാര്‍ലിമെന്റ് എന്ന് ഞാന്‍ പോസ്റ്റിട്ടത് തന്നെ പറ്റിയാണ് എന്ന് ശ്രീ ജയരാജനും വക്കീലിനും പോലും തോന്നീട്ടുണ്ടേല്‍ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ ?
3 ദിവസം കൊണ്ടല്ല 30 കൊല്ലം കൊണ്ടും അത് പിന്‍വലിക്കില്ല. അതിന്റെ പേരില്‍ 3 മാസം ഉള്ളില്‍ കിടന്നാലും വേണ്ടില്ല.

കാലന്മാര്‍ക്കിരിക്കാനുള്ള ഇടമല്ല പാര്‍ലിമെന്റ് വടകര വിവേകത്തോടെ വിധിയെഴുതട്ടെ. എന്നാണ് ഷാഫി പറമ്ബില്‍ എംഎല്‍എ പോസ്റ്റിട്ടിരിക്കുന്നത്.

ഷാഫി പറമ്ബിലിന്റെ പോസ്റ്റ്,

3 ദിവസം കൊണ്ടല്ല 30 കൊല്ലം കൊണ്ടും അത് പിന്‍വലിക്കില്ല. അതിന്റെ പേരില്‍ 3 മാസം ഉള്ളില്‍ കിടന്നാലും വേണ്ടില്ല.

അത് എന്നെ ഉദ്ദേശിച്ചാണ്
എന്നെ തന്നെ ഉദ്ദേശിച്ചാണ്

എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞത് പോലായി. കാലന്മാര്‍ ക്കിരിക്കാനുള്ള ഇടമല്ല പാര്‍ലിമെന്റ് എന്ന് ഞാന്‍ പോസ്റ്റിട്ടത് തന്നെ പറ്റിയാണ് എന്ന് ശ്രീ ജയരാജനും വക്കീലിനും പോലും തോന്നീട്ടുണ്ടേല്‍ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ ?

3 ദിവസം കൊണ്ടല്ല 30 കൊല്ലം കൊണ്ടും അത് പിന്‍വലിക്കില്ല. അതിന്റെ പേരില്‍ 3 മാസം ഉള്ളില്‍ കിടന്നാലും വേണ്ടില്ല. കാലന്മാര്ക്കിരിക്കാനുള്ള ഇടമല്ല പാര്‍ലിമെന്റ് വടകര വിവേകത്തോടെ വിധിയെഴുതട്ടെ . 

No comments