കുമ്മനത്തിനും പിണറായി വിജയനും ഒരേ സ്വരമാണ്.. നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണെന്നു പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബിജെപിക്കും സിപിഎമ്മിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ നിലവിലുള്ളത് കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ്.
രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട് അത് യുഡിഎഫിന് വലിയ രീതിയില്‍ ഊര്‍ജം നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ മത്സരിക്കണമെന്ന ആവശ്യം രാഹുല്‍ ഗാന്ധി പരിഗണിക്കുമെന്നാണ് വിശ്വാസം. തെക്കേ ഇന്ത്യയുടെ മനസു കോണ്‍ഗ്രസിന് ഒപ്പമാണ്.
രാഹുല്‍ ഗാന്ധി തെക്കേ ഇന്ത്യയില്‍ നിന്ന് മത്സരിക്കുമെന്ന് കേള്‍ക്കുമ്ബോള്‍ സി പി എമ്മിനാണ് ഏറെ പരിഭ്രാന്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതുകൊണ്ടാണ് അവര്‍ വിമര്‍ശനങ്ങളുമായി എത്തിയത്.
ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ക്ക് വഴി മുടക്കി ആയത് കേരളത്തിലെ സി പി എം ആണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അവരുടെ മുഖ്യ ശത്രു ആയി അവര്‍ കാണുന്നത് ബി ജെ പി യെ അല്ലെന്നും ചെന്നിത്തല പറഞ്ഞു.
കുമ്മനത്തിനും പിണറായി വിജയനും ഒരേ സ്വരമാണ്. നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണെന്നു പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ മാറുകയാണ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു പിന്തുണ നല്‍കുമോ എന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

No comments