കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തുമായിരിക്കും ഈ തിരഞ്ഞെടുപ്പ്; ബെന്നി ബഹനാൻ
ആലുവ: ദേശീയ രാഷ്ട്രീയത്തിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലും കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തുമായിരിക്കും ഈ തിരഞ്ഞെടുപ്പെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. 20 വര്‍ഷം മുന്‍പത്തെ കോണ്‍ഗ്രസ് വിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് സിപിഎം ഇപ്പോഴും ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇന്ത്യയിലെ പ്രബല പ്രാദേശിക പാര്‍ട്ടികളുടെ അടുത്തുപോലും എത്താനാവാത്ത സിപിഎമ്മിനു പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസക്തിയില്ല.
ബംഗാളും ത്രിപുരയും കൈവിട്ടു. കേരളത്തില്‍ മാത്രമാണ് എന്തെങ്കിലും കിട്ടുമോ എന്നു നോക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 90 സീറ്റില്‍ മത്സരിച്ച സിപിഎം ഇത്തവണ അതിന്റെ പകുതി സ്ഥാനാര്‍ഥികളെ മാത്രമേ നിര്‍ത്തിയിട്ടുള്ളൂ.
ചിന്തിക്കാന്‍ കഴിവുള്ള സിപിഎമ്മുകാരെല്ലാം ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ മതനിരപേക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനു വോട്ടു ചെയ്യുമെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു.

No comments