സീറ്റ് കിട്ടാത്തതില്‍ പരിഭവിച്ചു കലാപക്കൊടി ഉയര്‍ത്തുന്ന കെ വി തോമസിനെ പോലുള്ളവരിൽ നിന്നും വ്യത്യസ്തനായി ജോസഫ് വാഴക്കന്‍..
ഇടുക്കി സീറ്റില്‍ അവസാന നിമിഷം വരെ മത്സരിക്കുമെന്ന് പറഞ്ഞു കേട്ടിരുന്ന പേരായിരുന്നു ജോസഫ് വാഴക്കന്‍റെത് പക്ഷെ അവസാന നിമിഷം സ്ഥാനാര്‍ഥിയായി വന്നത് ഡീന്‍ കുര്യാക്കോസ് .
പതിവ് പോലെ ഒരു കലാപ കാഴ്ച്ച പ്രതീക്ഷിച്ചു നിന്നവരുടെ ഇടയിലേക്ക് വ്യത്യസ്തനായി എത്തിയ ജോസഫ് വാഴക്കന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടയില്‍ താരമായി മാറി .
രാജ്യം വളരെ നിർണായകമായ ഈ ഘട്ടത്തില്‍ ഇന്ത്യ എന്ന ജനാധിപത്യ രാജ്യം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന ഈ പൊതു തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തുള്ള വാഴക്കന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് നിമിഷങ്ങള്‍ക്കകം വൈറലായി മാറിയത്.
വാഴക്കന്റെ പോസ്റ്റ് വന്നതോടെ ആവേശത്തിലായ കോണ്‍ഗ്രസ് അണികള്‍ വാഴക്കന് അഭിവാദ്യം അര്‍പ്പിച്ചും നന്മകള്‍ നേര്‍ന്നും മത്സരിച്ചു കമന്റ്റുകള്‍ ചെയ്യുന്നുണ്ടായിരുന്നു .
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
പ്രിയപ്പെട്ട ജനാധിപത്യ വിശ്വാസികളെ.
രാജ്യം വളരെ നിർണായകമായ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇന്ത്യ എന്ന ജനാധിപത്യ രാജ്യം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന പൊതു തെരഞ്ഞെടുപ്പാണ് കടന്നു വരുന്നത്.
മറ്റേതു രാഷ്ട്രീയ പാർട്ടിയേക്കാളും ഈ രാജ്യത്തെ സംഘപരിവാർ ഭരണത്തിൽ നിന്ന് രക്ഷപെടുത്തേണ്ടത് കോൺഗ്രസ്സിന്റെ ബാധ്യതയാണ്. കാരണം ഈ രാജ്യത്തെ ഒരു ജനാധിപത്യ മതേതര രാഷ്ട്രമാക്കിയത് കോൺഗ്രസ് ആണ്.
കേന്ദ്രത്തിൽ രാഹുൽ ഗാന്ധി ഓരോ ഇന്ത്യക്കാരന്റെയും അസ്ഥിത്വം കാത്തു സൂക്ഷിക്കുവാൻ വേണ്ടിയുള്ള യുദ്ധത്തിലാണ്. പരാജയപ്പെട്ടാൽ രാഹുൽ ഗാന്ധിക്ക് മാത്രമായി ഒന്നും നഷ്ട്ടപെടാനില്ല. കോൺഗ്രസിന് മാത്രമായി ഒന്നും നഷ്ട്ടപെടാനില്ല.
നഷ്ടപ്പെടുന്നത് രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളാണ്. സ്വാതന്ത്ര്യം ആണ്. അത് കൊണ്ട് രാഹുൽ ഗാന്ധി പരാജയപെട്ടു കൂടാ, കോൺഗ്രസ് തളർന്നു കൂടാ.
കോൺഗ്രസിനുള്ള, യൂഡിഎഫിനുള്ള ഓരോ വോട്ടും ഈ രാജ്യത്തിന്റെ നിലനില്പിനുള്ള ഇന്ധനമാകും.
ഇടുക്കിയെന്ന യൂഡിഎഫിന്റെ, കോൺഗ്രസിന്റെ ഉരുക്ക് കോട്ടയിൽ ഇടുക്കി ജനത ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കും.
ഭൂമാഫിയയുടെയും, കയ്യേറ്റക്കാരുടെയും ശബ്ദമാകുന്ന ജനപ്രധിനിധിയല്ല ഇടുക്കിക്ക് വേണ്ടത്. രാഹുൽ ഗാന്ധിക്ക് അനുകൂലമായി പാർലമെന്റിൽ കൈ ഉയർത്തുന്ന എംപിയാണ് നാടിനു വേണ്ടത്.
ഇനിയുള്ള ഓരോ രാവും പകലും കോൺഗ്രസുകാർക്ക് ഉറക്കമില്ലാത്ത ദിനങ്ങളാണ്.അന്ന് വെള്ളക്കാരിൽ നിന്നാണെങ്കിൽ ഇന്ന് സംഘപരിവാറിൽ നിന്ന് ഇന്ത്യൻ ജനതയ്ക്ക് സ്വാതന്ത്ര്യം വാങ്ങി നൽകേണ്ട ചരിത്ര ധൗത്യത്തിനായി ഓരോ കോൺഗ്രസുകാരും ഒരുമിച്ചു നിന്ന്, ഒറ്റകെട്ടായി, ഒരേ മനസ്സോടെ വിയർപ്പൊഴുക്കും.
ഇന്ത്യ തോൽക്കില്ല,
രാഹുൽ തോൽക്കില്ല
പ്രിയ അനുജൻ ഡീൻ കുര്യാക്കോസിന് ഹൃദയം നിറഞ്ഞ ആശംസകൾ













No comments