രാഹുല്‍ഗാന്ധിയെ ട്രോളി കെ.ടി ജലീലില്‍; ജലീല്‍ മന്ദബുദ്ധിയെന്ന് തുറന്നടിച്ച് ബല്‍റാം
വയനാട്: മന്ത്രി ഡോക്ടര്‍ കെ.ടി ജലീലിന്റേത് വംശീയാധിക്ഷേപമെന്ന് ആരോപിച്ച് ആഞ്ഞടിച്ച് വിടി ബല്‍റാം എംഎല്‍എ. രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതിനെ പരിഹസിച്ച് ജലീല്‍ ഇട്ട ട്രോള്‍ പോസ്റ്റാണ് വിമര്‍ശനത്തിന് വിധേയമായിരിക്കുന്നത്.
പുലിയെ പിടിക്കാന്‍ എലി മാളത്തിലെത്തിയ രാഹുല്‍ജി !!! പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയില്‍ ചെന്നാണ്. പോസ്റ്ററൊട്ടിക്കാനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷന്‍ മല്‍സരിക്കാനും ഹിന്ദിക്കാരെ ഇറക്കി തുടങ്ങിയോ എന്നാണ് കെ.ടി. ജലീല്‍ പോസ്റ്റ് ചെയ്തത്.
കേരളത്തിലെ ഇത്രയും വിദ്യാസമ്ബന്നനായ ഒരു മന്ത്രിയില്‍ നിന്നും വംശീയാധീക്ഷേപം നിറഞ്ഞ പോസ്റ്റ് പ്രതീക്ഷിച്ചില്ലെന്നാണ് ബല്‍റാം പ്രതികരിച്ചിരിക്കുന്നത്.
ഇത്ര ബോധമില്ലാത്ത മന്ദബുദ്ധിയാണോ കെ.ടി ജലീല്‍, അപലപിക്കുന്നുവെന്നാണ് ബല്‍റാം രൂക്ഷഭാഷയില്‍ പ്രതികരിച്ചത്.

No comments