വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നാളെ കൂടി അവസരം
തിരുവനന്തപുരം: ഏപ്രില്‍ 23ന് നടത്തുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസരം നാളെകൂടി. 2019 ജനുവരി ഒന്നിനോ അതിനു മുമ്ബോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് ചെക്കാം. www.nvsp.in എന്ന സൈറ്റിലൂടെ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ പേര് ചേര്‍ക്കാം. പുതുതായി പേരു ചേര്‍ക്കുന്നതിനൊപ്പം ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് മറ്റൊരിടത്തേയ്ക്കു മാറ്റുന്നതിനും തെറ്റുകള്‍ തിരുത്താനും കഴിയും. പാസ്സ്പോര്‍ട് സൈസ് ഫോട്ടോ, വയസ്സ്, വിലാസം തെളിയിക്കുന്ന രേഖ എന്നിവയാണ് ആവശ്യമായ രേഖകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 1950 എന്ന നമ്ബറില്‍ ബന്ധപ്പെടാം.

No comments