കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് സ്ഫോടനം; രണ്ടു കുട്ടികള്‍ക്ക് പരിക്ക്
തളിപ്പറമ്ബ്: കണ്ണൂര്‍ നടുവിലില്‍ ബോംബ് സ്ഫോടനത്തില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികള്‍ക്ക് പരിക്ക്. ആര്‍എസ്എസ് ശക്തികേന്ദ്രമായ നടുവില്‍ ആട്ടുകളത്തെ ബിജെപി പ്രവര്ത്തകന് കുതിരുമ്മല്‍ ഷിബുവിന്റെ പുരയിടത്തിലാണ് സംഭവം. ഷിബുവിന്റെ മകന് ഗോകുല്‍(എട്ട്), ഇളംപ്ലാവില്‍ കജില്കുമാര്(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. കുട്ടികള്‍ വീടിന് സമീപം പക്ഷിക്കൂട് ഉണ്ടാക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. കുട്ടികളുടെ ശരീരത്തില്‍ ബോംബിന്റെ ചീളുകള്‍ തറച്ചുകയറി.
പരിക്കേറ്റ കുട്ടികളെ തളിപറമ്ബ് സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
കുടിയാന്മല പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. സ്ഫോടനത്തില്‍ രാഷ്ട്രീയ കാര്യങ്ങളുള്‍പ്പെടെ അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

No comments