Breaking News

വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുലെങ്കില്‍ ബിജെപി ഇറക്കുന്നത് സ്മൃതി ഇറാനിയെ.? : പോരാട്ടം മുറുകും ; ബിഡിജെഎസിന് പകരം സീറ്റ് നല്‍കും

കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായാല്‍ സീറ്റ് ബിഡിജെഎസില്‍ നിന്ന് പിടിച്ചെടുക്കാന്‍ ബിജെപി നീക്കം. രാഹുലിനെതിരെ കരുത്തനായ സ്ഥാനാത്ഥി വേണമെന്ന പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നീക്കം.
വയനാടിന് പകരം ബിഡിജെഎസിന് പകരം മറ്റ് സീറ്റ് നില്‍കുന്ന കാര്യവും പാര്‍ട്ടി പരിഗണിക്കുന്നു.

കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ മത്‌സരിക്കുന്ന പശ്ചാത്തലത്തില്‍ ദേശീയനേതാക്കള്‍ ആരെങ്കിലും നേര്‍ക്കുനേര്‍ പോരാടാന്‍ രംഗത്തുവരണമെന്ന ആവശ്യവും പാര്‍ട്ടില്‍ ഉയരുന്നുണ്ട്.

അ്ങ്ങനെയെങ്കില്‍ അമേഠിയില്‍ രാഹുലിന്റെ എതിരാളിയായ സ്മൃതി ഇറാനിയെ വയനാട്ടിലും മത്സരിപ്പിക്കണമെന്ന അഭിപ്രായവും സംസ്ഥാന നേതൃത്വം ചര്‍്ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.

കേരളഘടകത്തിന്റെ നിര്‍ദ്ദേശം ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വയനാട് മണ്ഡലത്തില്‍ ബിജെപി 80,000ത്തോളം വോട്ടുകള്‍ ബിജെപി നേടിയിരുന്നു. രാഹുലിനെതിരെ കരുത്തരായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വോട്ട് വിഹിതം ഉയര്‍ത്താന്‍ കഴിയുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അമേഠിയില്‍ രാഹുലിന്റെ ഭൂരിപക്ഷം കുറയുന്ന സാഹചര്യത്തില്‍ സ്മൃതി ഇറാനി വയനാട്ടിലെത്തുന്നതോടെ ബിജെപിയുടെ വോട്ട് ശതമാനത്തില്‍ വന്‍ വര്‍ധയനയുണ്ടാകുമെന്നാണ് പ്രതീക്ഷ.

കേരളത്തില്‍ നിന്നുള്ള പ്രമുഖനേതാക്കളിലാരെങ്കിലും മത്സരിച്ചില്ലെങ്കില്‍ ദേശീയ നേതൃത്വത്തില്‍ നിന്ന് ആരെങ്കിലും സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, ജനറല്‍ സെക്രട്ടറി എംടി രമേശ് എന്നിവരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കേരളഘടകത്തിന്റെ ആവശ്യം.

ഇതുവരെ രാഹുല്‍ഗാന്ധിയുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര നേതൃത്വം തയ്യാറായിട്ടില്ല.

മത്സരിക്കാനായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ക്ഷണമുണ്ടെന്നും രാഹുല്‍ ഗാന്ധി ഉചിതമായ തീരുമാനം എടുക്കുമെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സൂര്‍ജെവാല വ്യക്തമാക്കി.

അതേസമയം വയനാട്ടില്‍ ഡിസിസി മുന്നൊരുക്കള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ നേതൃയോഗം തുടങ്ങി.

No comments