Breaking News

'എനിക്കുറപ്പുണ്ട് ജപ്പാനില്‍ മഴപെയ്യിക്കുന്നത് ഇവിടുത്തെ മഴമേഘങ്ങള്‍ തന്നെ'; തെരഞ്ഞെടുപ്പ് വേദിയിലും നിലപാട് മാറ്റാതെ പി വി അന്‍വര്‍

കേരളത്തിലെ മഴ മേഘങ്ങള്‍ ആണ് ജപ്പാനില്‍ മഴ പെയ്യിക്കുന്നതെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലാതെ നിലമ്ബൂര്‍ എംഎല്‍എയും പൊന്നാനി ലോകസഭാ സ്ഥാനാര്‍ത്ഥിയുമായ പിവി അന്‍വര്‍.
ഒരു സ്വകാര്യയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇവിടത്തെ കാര്‍മേഘങ്ങള്‍ ജപ്പാനില്‍ പോയി മഴ പെയ്യിക്കുന്നുവെന്ന താന്‍ ഉറച്ച്‌ വിശ്വസിക്കുന്നതായി പിവി അന്‍വര്‍ പറഞ്ഞത്.
തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ വിശദമായ സംവാദം നടത്താന്‍ തയ്യാറാണെന്നും അന്‍വര്‍ പറഞ്ഞു.

പിവി അന്‍വറിന്റെ പരിസ്ഥിതി വിരുദ്ധ നിലപാടുകള്‍ ഇതിന് മുന്‍പും ചര്‍ച്ചയായിട്ടുണ്ട്. പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന വാദത്തിന് പിന്നില്‍ ജപ്പാനിലെ സായിപ്പന്‍മാര്‍ ആണെന്നായിരുന്നു പിവി അന്‍വറിന്റെ മുന്‍ നിലപാട്.

'കസ്തൂരിരംഗന്‍ പ്രദേശ'മുള്ളതു കൊണ്ടാണ് ജപ്പാനില്‍ മഴ ലഭിക്കുന്നതെന്നും ഇവിടെ നിന്നാണ് മഴമേഘങ്ങള്‍ ജപ്പാനില്‍ പോകുന്നതെന്നും അന്‍വര്‍ കണ്ടെത്തലായി അവതരിപ്പിച്ചു.
ശാസ്ത്രീയമായി ഇത് തെളിയിക്കാനാകുമെന്ന് വരെ നിയമസഭാംഗം പറയുകയുണ്ടായി.

എന്നാല്‍ തെരഞ്ഞെടുപ്പ് ഗോദയിലും തന്റെ നിലപാടില്‍ മാറ്റമില്ലെന്നും പറഞ്ഞതില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നും അന്‍വര്‍ പറയുന്നു.

No comments