Breaking News

ജനങ്ങള്‍ക്ക് വിവരം വച്ചു,​ കേരളത്തിലെ എല്ലാ ലോക്‌സഭാ സീറ്റിലും ബി.ജെ.പി ജയിക്കുമെന്ന് ടി.പി.സെന്‍കുമാര്‍

ആറ്റിങ്ങല്‍: കേരളത്തിലെ എല്ലാ ലോക്‌സഭാ സീറ്റുകളിലും ബി.ജെ.പി 50 ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്ന് മുന്‍ ഡി.ജി.പിയും ശബരിമല കര്‍മ്മ സമിതി നേതാവുമായ ടി.പി സെന്‍കുമാര്‍.
കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് സഖ്യമായ കോമ ഒന്നും ഇനി വിലപ്പോവില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. ആറ്റിങ്ങലില്‍ ബി.ജെ.പിയുടെ മണ്ഡലം കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍.

കുമ്മനത്തിന് ജയിക്കാന്‍ ബി.ജെ.പിക്ക് ഒരു അഡ്ജസ്റ്റുമെന്റിന്റെയും ആവശ്യമില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വിവരം വച്ചു.
ഇനി ബി.ജെ.പിയെ ഭിന്നിപ്പിച്ചു തോല്‍പ്പിക്കാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ കോപ്പിയടിക്കുകയാമെന്നും സെന്‍കുമാര്‍ പറഞ്ഞു.

മോഡിയുടെ നേട്ടങ്ങള്‍ ഓരോ ബൂത്തിലും പ്രവര്‍ത്തകര്‍ പറയണമെന്നും സെന്‍കുമാര്‍ ബി.ജെ.പി പ്രവര്‍ത്തകരോട് പറഞ്ഞു.

എവിടെ സി.പി.എം ഓഫീസുണ്ടോ അവിടെ പീഢനമുണ്ടെന്ന് സെന്‍കുമാര്‍ ആരോപിച്ചു. പീഢനത്തിന്റെ തീവ്രത അളക്കാന്‍ കമ്മറ്റികളും ഉണ്ടെന്നും അതാണ് സി.പി.എമ്മിന്റെ സ്ത്രീ ശാക്തീകരണമെന്നും സെന്‍കുമാര്‍ പരിഹസിച്ചു.

No comments