Breaking News

രാമക്ഷേത്രനിര്‍മ്മാണം ഉടന്‍ ; സൂചന നല്‍കി ആര്‍എസ്‌എസ്‌ തലവൻ

രാമക്ഷേത്രനിര്‍മ്മാണം അയോധ്യയില്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന്‌ സൂചന നല്‍കി മോഹന്‍ ഭാഗവത്‌. അധികം താമസിക്കാതെ തന്നെ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുകയും പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്‌ എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. 'രാമക്ഷേത്രനിര്‍മ്മാണം തുടങ്ങുകയും പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്‌. അത്‌ നമ്മുടെ ജോലിയാണ്‌.

രാമന്‍ നമ്മളില്‍ ജീവിക്കുന്നു. അതുകൊണ്ട്‌ തന്നെ ഇത്‌ നമ്മള്‍ ചെയ്യേണ്ടതാണ്‌. ഇനി ആ ജോലി മറ്റാരെയെങ്കിലും ഏല്‍പ്പിക്കുകയാണെങ്കിലും നമ്മുടെ ശ്രദ്ധ അതിലുണ്ടാവണം.' രാജസ്ഥാനിലെ ഉദയ്‌പൂരില്‍ സംസാരിക്കവേ മോഹന്‍ ഭാഗവത്‌ പറഞ്ഞതായി ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബിജെപി വന്‍ ഭൂരിപക്ഷത്തോടെ തുടര്‍ച്ചയായി അധികാരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളിലാണ്‌ മോഹന്‍ ഭാഗവതിന്റെ പ്രസ്‌താവന എന്നത്‌ ശ്രദ്ധേയമാണ്‌.

No comments