വിജയത്തിന്റെ ക്രെഡിറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്: മോദി
ഇന്ത്യയില്‍ ബി.ജെ.പി നേരിടുന്ന പ്രധാന വെല്ലുവിളി അക്രമരാഷ്ട്രീയവും രാഷ്ട്രീയമായ അയിത്തവുമാണെന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി മാത്രമാണ് തികച്ചും ജനാധിപത്യപരമായ രീതിയില്‍ മുന്നോട്ടുപോകുന്നതെന്നും മോദി പറഞ്ഞു. തന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജനങ്ങളെ നേരിട്ട് കണ്ട് നന്ദിയറിയിക്കാനായി വാരണാസിയിലെ പൊതുയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു മോദി.
എന്തുകൊണ്ടാണ് നമ്മുടെ പ്രവര്‍ത്തകര്‍ കാശ്മീരിലും കേരളത്തിലും ബംഗാളിലും കൊല്ലപ്പെടുന്നത്? ഇത് വളരെ അപമാനകരവും ജനാധിപത്യവിരുദ്ധവുമാണ്. ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്ബോള്‍ ആരും മിണ്ടുന്നില്ല. ചില സംസ്ഥാനങ്ങളില്‍ ബി.ജെ.പി എന്ന പേര് കേള്‍ക്കുന്നതുപോലും അയിത്തത്തിന് കാരണമാകുകയാണ്. ജനങ്ങള്‍ക്കിടയില്‍ മോശം പേരുണ്ടാക്കാന്‍ ചിലര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും കഠിനാദ്ധ്വാനം കൊണ്ട് പാര്‍ട്ടി അതൊക്കെയും മറികടന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും വിജയത്തിന്റെ ക്രെഡിറ്റ് അവര്‍ക്ക് കൊടുക്കുന്നെന്നും മോദി പറഞ്ഞു. ''തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്ബ് തന്നെ വിജയം ഉറപ്പിച്ചിരുന്നു. പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവും അത്രയ്ക്കുണ്ടായിരുന്നു. ഈ വിജയം അവര്‍ക്കായി സമര്‍പ്പിക്കുന്നു. രാജ്യം എന്നെ പ്രധാനമന്ത്രി ആക്കിയെങ്കിലും ഞാനിപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്നെ.- "മോദി വാരണാസിയില്‍ പറഞ്ഞു.

No comments