വിജയരാഘവനെതിരായ കേസ് യു.ഡി.എഫ് തീരുമാനിക്കും: രമ്യ ഹരിദാസ്
തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവനെതിരായ കേസിന്റെ തുടര്‍നടപടി യു.ഡി.എഫ് നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ആലത്തൂരിലെ നിയുക്ത എം.പി രമ്യ ഹരിദാസ് പറഞ്ഞു. പ്രസ്ക്ളബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രസ്ക്ളബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.
വ്യക്തിഹത്യയല്ല, രാഷ്ട്രീയ പ്രസ്താവനയാണെന്ന അദ്ദേഹത്തിന്റെ വിശദീകരണം അംഗീകരിക്കാന്‍ കഴിയില്ല. വിജയരാഘവന്റെ പരാമര്‍ശം തനിക്ക് വേദനയും അപമാനവുമുണ്ടാക്കി. എന്നാല്‍ ആലത്തൂരിലെ ജനങ്ങള്‍, പ്രത്യേകിച്ച് വനിതകള്‍ തനിക്ക് താങ്ങും തണലുമായി നിന്നു.
പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന ധാരാളം പെണ്‍കുട്ടികളുണ്ട്.
എന്നാല്‍ തനിക്കുണ്ടായതു പോലുള്ള അനുഭവങ്ങളാണ് പലരെയും പിന്തിരിപ്പിക്കുന്നത്. മേലില്‍ ഇതുപോലുള്ള അനുഭവം ഒരു പെണ്‍കുട്ടിക്കും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നതിനാലാണ് നിയമനടപടിയുമായി മുന്നോട്ടുപോയത്. കേസ് കോടതിയിലാണ്.
ദീപാ നിശാന്ത് തനിക്കെതിരെ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കാനില്ല. അവരും ആലത്തൂരിലെ വോട്ടറാണ്. ഒരു പക്ഷേ അവരുടെ വോട്ടും തനിക്ക് കിട്ടിയിരിക്കാം. ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയെന്നതാണ് തന്റെ ആഗ്രഹവും ലക്ഷ്യവും. അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ല. ജനപക്ഷ രാഷ്ട്രീയത്തിലാണ് വിശ്വാസം. കലാകാരന്മാര്‍ക്ക് വിലയ പ്രോത്സാഹനം നല്‍കുന്നവരാണ് ആലത്തൂരുകാര്‍. അതിനാലാവാം തന്റെ പാട്ടുകള്‍ അവര്‍ ഏറ്റെടുത്തതെന്നും രമ്യ ഹരിദാസ് പറഞ്ഞു.
മാദ്ധ്യമപ്രവര്‍ത്തകരുടെ സ്നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിന് വഴങ്ങി 'വാകപ്പൂമരംചൂടും വാരിളംപൂങ്കുലയ്‌ക്കുള്ളില്‍ വാടകയ്ക്കൊരു മുറിയെടുത്തു വടക്കന്‍തെന്നല്‍" എന്ന പഴയ സിനിമാ ഗാനവും ഛത്തീസ്ഗഡുകാരില്‍ നിന്ന് പഠിച്ച ഹിന്ദി ഗാനത്തിന്റെ വരികളും രമ്യ ഹരിദാസ് ആലപിച്ചു.

No comments